സ്വന്തം ലേഖകന്‍: ‘പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിനു കൊള്ളാം,’ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി തെലുങ്കു നടന്‍, വിവാദമായപ്പോള്‍ മാപ്പു പറഞ്ഞ് തലയൂരി. തെലുങ്കു നടന്‍ ചലപതി റാവുവാണ് സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി പുലിവാലു പിടിച്ചത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ചലപതി റാവുവിന്റെ നാവിന്റെ വിളയാട്ടം.
നാ?ഗചൈതന്യ മുഖ്യവേഷത്തിലെത്തുന്ന രാരാന്‍ഡോയി വെഡുക എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് ചലപതി വിവാദ പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടികള്‍ മനഃസമാധാനത്തിനു ഹാനികരം എന്ന നാ?ഗചൈതന്യയുടെ ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയായിരുന്നു ചലപതിയുടെ അധിക്ഷേപം.
ചലപതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശങ്ങളാണ് ഉണ്ടായത്. ഇതില്‍ ആദ്യമായി പ്രതിഷേധമറിയിച്ചത് നാ?ഗചൈതന്യയുടെ അച്ഛനും നടനുമായ നാ?ഗാര്‍ജുനയാണ്. ചലപതി റാവുവിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ലെന്നു തുറന്നടിച്ച അദ്ദേഹം സിനിമയിലും ജീവിതത്തിലും താന്‍ സ്ത്രീകള്‍ക്കു ബഹുമാനം നല്‍കുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.
അതേസമയം, സാമൂഹിക പ്രവര്‍ത്തക കല്‍പ്പന ദയാലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചലപതി റാവുവിനെതിരെ സരൂര്‍ന?ഗര്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 354 എ (4), 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ചലപതി റാവു മാപ്പപേക്ഷിച്ചു രം?ഗത്തെത്തി. യൂ ട്യൂബ് വീഡിയോയിലൂടെയായിരുന്നു ചലപതിയുടെ മാപ്പപേക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല