സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും. ഈ അടുത്ത് റിലീസായ രാജു ഗരി ഗദി കാണാന്‍ തിയേറ്ററിലെത്തിയ ബഹദൂര്‍പുര സ്വദേശിയായ ട്യൂഷന്‍ ടീച്ചറാണ് ഹൃദയാഘാതം മൂലം മരിച്ചത്. മലയാളിയായ ഷംന കാസീമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ബഹദൂര്‍പുര തിയേറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് കേറയത്. തിയേറ്ററില്‍ സിനിമ കാണാന്‍ ഏകദേശം 20 പേരുണ്ടായിരുന്നു. എന്നാല്‍ സിനിമ കഴിഞ്ഞതിന് ശേഷം തിയേറ്റര്‍ വിടാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അവിടെ ഉണ്ടായിരുന്നവര്‍ വിളിക്കുകയായിരുന്നു. മരണം സംഭവിച്ചതിനാല്‍ തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ പോലിസിനെ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇയാളുടെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം ഇദ്ദേഹത്തിന് വിഷാദ രോഗമുണ്ടായെന്ന് പോലിസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ബഹുദൂര്‍പുര പോലിസ് കേസെടുത്തു. ഇദ്ദേഹത്തിന് ഒരു തവണ ഹൃദയാഘാതം വന്നിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല