1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2011

വേനലവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ പത്തു വയസ്‌സുകാരനെ കണ്ട് സ്‌കൂള്‍ അധികൃതര്‍ അമ്പരന്നു. പെണ്‍കുട്ടികളുടേതു പോലെ വേഷം ധരിച്ച് എത്തിയിരിക്കുന്നു. എന്നാല്‍ ഇത് കുട്ടിയുടെ അമ്മയുടെ അനുമതിയോടെയാണ് എന്നതാണ് ഏറെ രസകരം. താന്‍ ഒരു ആണ്‍കുട്ടിയുടെ ശരീരത്തില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയാണെന്ന് വിശ്വസിച്ച പത്തുവയസ്‌സുകാരനെ പെണ്‍കുട്ടിയാകാന്‍ അമ്മ അനുവദിക്കുകയായിരുന്നു.

വൂസ്റ്ററില്‍ നിന്നുള്ള ആറാം ക്‌ളാസുകാരനാണ് പെണ്‍കുട്ടിയായി മാറിയത്. ചെറുപ്പം മുതല്‍ പെണ്‍കുട്ടികളുടെ സ്വഭാവം പ്രകടിപിച്ചിരുന്ന തന്റെ മകന്‍ താനൊരു തെറ്റായ ശരീരത്തിലാണ് ജനിച്ചതെന്ന് വിശ്വസിച്ചിരുന്നതായി 36കാരിയായ അമ്മ പറഞ്ഞു. ഫാഷനോട് അമിതഭ്രമം കാണിച്ചിരുന്ന മകന്‍ ആണ്‍കുട്ടികളുടെ യാതൊരു സ്വഭാവവും കാണിച്ചിരുന്നില്ലെന്നും കാറുകള്‍ക്ക് പകരം പാവകള്‍കൊണ്ടാണ് കളിച്ചിരുന്നതെന്നും അമ്മ വ്യക്തമാക്കി. രണ്ടര വയസ്‌സുമുതലാണ് കുട്ടിയില്‍ ഈ സ്വഭാവങ്ങള്‍ കണ്ടു തുടങ്ങിയത്. പിന്നീട് ഡോക്ടറെ കാണിച്ചപ്പോള്‍ അപൂര്‍വമായ ജെന്‍ഡര്‍ ഡൈസ്‌ഫോറിയ എന്ന അസുഖമാണെന്ന് വ്യക്തമായി.

എന്നാല്‍ ഇത്രയും നാള്‍ സ്‌കൂളിലെ മറ്റു കുട്ടികളും അദ്ധ്യാപകരും ഈ സ്വഭാവം മൂലം മകനെ വളരെയധികം കളിയാക്കിയതോടെയാണ് അമ്മ മകനെ പെണ്‍കുട്ടിയായി കാണാന്‍ തീരുമാനിച്ചത്. തന്റെ ജീവിതം ഒരു നുണയാണെന്നും കുട്ടി വിശ്വസിച്ചിരുന്നതായി അമ്മ പറയുന്നു. സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഉറങ്ങാനും കളിക്കാനുമാണ് അവനിഷ്ടപ്പെട്ടിരുന്നത്. ഇത് എല്ലാവരില്‍ നിന്നും ഒറ്റപ്പെടാനും കാരണമായി.

അവധിക്കാലത്ത് അവനിഷ്ടമുള്ള പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങിയതോടെ വളരെ സന്തുഷ്ടനായിരുന്നു. മുമ്പ് എല്ലാവരും കുട്ടിക്ക് മാനസിക പ്രശ്‌നമാണെന്ന് പറഞ്ഞ് കളിയാക്കിയിരുന്നെങ്കിലും ഇപ്പോള്‍ സ്‌കൂളില്‍ എല്ലാവരും കുട്ടിയെ അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.