സ്‌കൂളില്‍ പോയിട്ടില്ലാത്ത പത്ത് വയസ്സുകാരിക്ക് ബ്രിട്ടീഷ് സര്‍വകലാശാലയില്‍ മാത്സ് ഡിഗ്രിക്ക് പ്രവേശനം ലഭിച്ചു. വോള്‍സലില്‍നിന്നുള്ള എസ്തര്‍ ഒകഡേയ്ക്കാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴ്‌സിന് എന്റോള്‍മെന്റ് ലഭിച്ചത്. എ ലെവല്‍ പരീക്ഷകള്‍ പാസായ എസ്തറിന്റെ ആഗ്രഹം പിഎച്ച്ഡി നേടണമെന്നും സ്വന്തമായി ബാങ്ക് തുടങ്ങണമെന്നുമൊക്കെയാണ്.
ആറാം വയസ്സില്‍ ജിസിഎസ്ഇ പരീക്ഷ സീ ഗ്രേഡില്‍ പാസായിട്ടുള്ള എസ്‌തേറിന്റെ അനിയന്‍ ഇസിയാ ഇപ്പോള്‍ തന്നെ എ ലെവലിലാണ് പഠിക്കുന്നത്. ആറ് വയസ്സാണ് ഇസിയായുടെ പ്രായം.
ഈ കുട്ടികള്‍ രണ്ട് പേരും സ്‌കൂളില്‍ പോയിട്ടില്ല. രണ്ട് പേരെയും പഠിപ്പിച്ചത് മാതാവാണ്. ഇവരുടെ ചെറിയ വീടിനെ ക്ലാസ് മുറിയാക്കി മാറ്റിയാണ് ഒമൊനീഫ് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. 37 വയസ്സുള്ള ഇവര്‍ ഒരു മാത്തമാറ്റീഷ്യനാണ്.
പ്രായം കുറവായിരുന്നതിനാല്‍ ആദ്യം യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് എസ്‌തേറിന്റെ മാതാവ് പറഞ്ഞു. പിന്നീട് വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ള ആളുകളെ കണ്ട ശേഷമാണ് പരീക്ഷ എഴുതാനും മറ്റും അനുവാദം ലഭിച്ചത്. ഏഴാം വയസ്സു മുതല്‍ യൂണിവേഴ്‌സിറ്റിയില്‍ പോകണമെന്നായിരുന്നു എസ്‌തേറിന്റെ ആഗ്രഹം.
നാലാം വയസ്സില്‍ തന്നെ ആല്‍ഫബെറ്റുകള്‍ എല്ലാം എസ്‌തേര്‍ സ്വായത്തമാക്കി. പിന്നീട് കണക്കില്‍ ഗുണിക്കാനും ഹരിക്കാനുമൊക്കെ പഠിപ്പിച്ചു. കണക്കിലെ താല്‍പര്യം കണ്ടിട്ടാണ് കൂടുതല്‍ സങ്കീര്‍ണമായ കാര്യങ്ങള്‍ അവളെ പഠിപ്പിച്ചത്. ആല്‍ജിബ്ര ഉള്‍പ്പെടെയുള്ളവ പഠിപ്പിച്ചപ്പോള്‍ അവള്‍ അതിനെ ആസ്വദിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞെന്നും എസ്‌തേറിന്റെ മാതാവ് പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് എസ്‌തേര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സിനായി അപേക്ഷിച്ചത്. പിന്നീട് ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ, രണ്ട് എഴുത്ത് പരീക്ഷകള്‍ എന്നിവയ്ക്ക് ശേഷമാണ് പഠനത്തിനായി അവസരം ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല