സ്വന്തം ലേഖകന്‍: ലൈവ് അഭിമുഖത്തിനിടെ വനിതാ റിപ്പോര്‍ട്ടറെ ബലമായി ചുംബിച്ചു, ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി. ഫ്രഞ്ച് താരമായ മാക്‌സിമെ ഹമോവെയ്ക്കാണ് വിലക്ക്. യൂറോ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടറായ മാലി തോമസിനെ ബലം പ്രയോഗിച്ച് ചുംബിച്ചതിനാണ് നടപടി. യൂറോ സ്‌പോര്‍ട്‌സിന്റെ അവന്റാജെലെകോന്റെ എന്ന പരിപാടിക്കിടെയാണ് സംഭവം.
റിപ്പോര്‍ട്ടറോടുള്ള അപമര്യാദയായ പെരുമാറ്റത്തിന്റെ പേരില്‍ മാക്‌സിമെയുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ ടൂര്‍ണമെന്റ് മാനേജ്‌മെന്റ് തീരുമാനിച്ചതായി ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷന്‍ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍േട്ട് അനുസരിച്ച് മറ്റ് ശിക്ഷാ നടപടികളിലെക്ക് നീങ്ങുമെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.
ലൈവ് അല്ലായിരുന്നെങ്കില്‍ മാക്‌സിമയെ അടിക്കുമെന്നായിരിന്നു മാലി തോമസ് പ്രതികരിച്ചത്. അഭിമുഖത്തിനിടെ മാക്‌സി വളരെ അരോചകമായിട്ടാണ് പെരുമാറിയതെന്നും മാലി പറഞ്ഞു. ലോക റാങ്കിങ്ങില്‍ 287 ആം സ്ഥാനത്തുളള മാക്‌സി ഫ്രഞ്ച് ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡിലൂടെയാണ് പ്രവേശനം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല