ടെര്‍മിനല്‍ ഇല്‍നസ് ഫോണ്‍ കണക്ഷന്‍ റദ്ദാക്കാനുളള കാരണമല്ലെന്ന് ഫോണ്‍ കമ്പനി. മരണം ഉറപ്പായ ഒരു ക്യാന്‍സര്‍ രോഗിയുടെ കണക്ഷന്‍ റദ്ദാക്കാനുളള അപേക്ഷ നിരസിച്ചുകൊണ്ടാണ് മൊബൈല്‍ കമ്പനിയായ വിര്‍ജിന്‍ മൊബൈല്‍ ഈ കാരണം പറഞ്ഞത്. 62 കാരനായ ടെറന്‍സ് അലെന്‍ ആണ് കണക്ഷന്‍ റദ്ദുചെയ്യാനുളള ആവശ്യവുമായി കമ്പനിയെ സമീപിച്ചത്. അലെന് ഗുരുതരമായ ക്യന്‍സര്‍ ബാധിച്ചിരിക്കുകയാണന്നും രണ്ടാഴ്ച കൂടിയെ ജീവിച്ചിരി്ക്കുകയുളളു എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് രണ്ട് വര്‍ഷത്തെ തന്റെ ഫോണ്‍ കോണ്‍ട്രാക്ട് റദ്ദ് ചെയ്യാന്‍ അലെന്‍ തീരുമാനിക്കുന്നത്.
കണക്ഷന്‍ റദ്ദാക്കാനുളള ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് അലെന്‍ അസുഖബാധിതനാണന്നുളള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം വീണ്ടും അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്നത് ഫോണ്‍ കണക്ഷന്‍ റദ്ദാക്കാനുളള കാരണമല്ലെന്നും കോണ്‍ട്രാക്ട് അവസാനിക്കുന്നതിന് മുന്‍പ് കണക്ഷന്‍ റദ്ദാക്കണമെങ്കില്‍ 160 പൗണ്ട് അടയ്ക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.
കമ്പനിയുടേത് ഹൃദയശൂന്യമായ നടപടിയാണന്ന് ടെറന്‍സിന്റെ ദത്ത് പുത്രി ലൂയി മാസണ്‍ പറഞ്ഞു. ടെറന്‍സിന്റെ മരണശേഷം വൃദ്ധയായ ഭാര്യക്ക് പേപ്പര്‍ വര്‍ക്കുകള്‍ക്കായി ഓടി നടക്കാന്‍ സാധിക്കാത്തതിനാലാണ് ടെറന്‍സ് നേരത്തെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. ടെറന്‍സിന്റെ മരണശേഷവും ഫോണ്‍ ബില്ലുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നത് ഭാര്യക്ക് വേദനകള്‍ സമ്മാനിക്കാനേ കഴിയുവെന്നും ലൂയി പറഞ്ഞു. ടെറന്‍സ് നിലവില്‍ പാലിയേറ്റീവ് കെയറിലാണ്. എന്നാല്‍ ടെറന്‍സിന്റെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. അവസാന നിമിഷം വരെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിര്‍ത്താന്‍ മൊബൈല്‍ സഹായിക്കുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്കാകുമെന്നും കമ്പനി അധികാരികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല