കാതറിന്‍ ഡെ വെറ്റ് – അര്‍ബുദ രോഗത്തിന്റെ പിടിയില്‍പ്പെട്ട് ദുരിത ജീവിതം നയിക്കുന്ന 42 കാരി. അവരുടെ ജീവിതത്തിലേക്ക് തുണയായി വരാന്‍ നിക്ക് സ്ലാറ്റര്‍ അനുവാദം ചോദിച്ചപ്പോള്‍ അവര്‍ക്ക് കൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തോല്‍ക്കുമെന്ന് ഉറപ്പാണെങ്കില്‍ പോലും രോഗത്തോട് പടവെട്ടാന്‍ ഒരാള്‍ കൂടെയുള്ളത് ധൈര്യമാണ്.
ഒരാഴ്ച്ചത്തെ സമയത്തിനിടെയാണ് നിക്കും കാതറീനും വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. സാധാരണ ബ്രിട്ടീഷ് വിവാഹങ്ങളെ വെച്ച് നോക്കിയാല്‍ ഒരാഴ്ച്ചത്തെ ഒരുക്കങ്ങള്‍ ഒന്നുമാകില്ല, സന്നദ്ധ സംഘടനയുടെ സഹായം കൂടിയായപ്പോള്‍ അവരുടെ സ്വപ്‌നങ്ങല്‍ യാഥാര്‍ത്ഥ്യമായി.
ഒരു വര്‍ഷം മുന്‍പാണ് കാതറീന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. എന്നാല്‍ പിന്നീട് അര്‍ബുദം എല്ലുകളിലേക്കും കരളിലേക്കും വ്യാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, ഇനി താമസിയാതെ വിവാഹിതരാകാം എന്ന നിക്കിന്റെ നിര്‍ദ്ദേശം കാതറീന്‍ അംഗീകരിക്കുകയായിരുന്നു. സ്റ്റാലി ബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഇവരുടെ വിവാഹത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സഹായം നല്‍കിയത്. ബറിയിലെ ബല്‍ഹോട്ട് കണ്‍ട്രി പാര്‍ക്ക് ഹോട്ടലിലായിരുന്നു വിവാഹം നടന്നത്.
കീമോത്തെറാപ്പിയുടെ പത്താം റൗണ്ടിലാണ് കാതറീന്‍ ഇപ്പോഴും. അര്‍ബുദം ശരീരത്തെ കാര്‍ന്ന് തിന്ന്, മുന്നില്‍ ഭീഷണി ഉയര്‍ത്തി നില്‍ക്കുമ്പോഴും ചെറു പുഞ്ചിരിയോടെ ഇവര്‍ ജീവിതത്തെ ആസ്വദിക്കുകയാണ്, ഉള്ളില്‍ പ്രതീക്ഷകള്‍ മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല