സ്വന്തം ലേഖകന്‍: വിമാന യാത്രക്കാരുടെ സംസാരത്തില്‍നിന്ന് തീവ്രവാദികളെന്ന് സംശയം, ലണ്ടനിലേക്കുള്ള വിമാനം പൈലറ്റ് അടിയന്തരമായി ജര്‍മനിയില്‍ ഇറക്കി. സ്ലോവേനിയയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ഇസി ജെറ്റാണ് പൈലറ്റിന്റെ സംശയത്തെ തുടര്‍ന്ന് ജര്‍മനിയിലെ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. അടിയന്തര രക്ഷാവാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏതാനും യാത്രക്കാര്‍ക്ക് പരിക്കുപറ്റി. 151 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനത്തിലെ മൂന്ന് ബ്രിട്ടീഷ് യാത്രക്കാരുടെ സംസാരത്തില്‍ സംശയം തോന്നിയതിനാലാണ് പൈലറ്റ് വിമാനം അടിയന്തരമായി ജര്‍മനിയിലെ കൊളോണില്‍ ഇറക്കിയത്. ബ്രിട്ടീഷ് പൗരന്‍മാരായ മൂന്ന് യാത്രക്കാര്‍ തീവ്രവാദി വിഷയം സംസാരിച്ചതാണ് പൈലറ്റിനെ സംശയാലുവാക്കിയത്. ഇവര്‍ പുസ്തകങ്ങള്‍ കൈമാറുകയും ബോബ്, സ്‌ഫോടനം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതോടെ മറ്റ് യാത്രക്കാരും ഭയചകിതരായതാണ് സംഭവങ്ങളുടെ തുടക്കം.
ഉടന്‍ തന്നെ വിവരം പൈലറ്റിനെ അറിയിക്കുകയും വിമാനം അടിയന്തരമായി കൊളോണിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. പിടിയിലായ മൂന്ന് പൗരന്‍മാരും ഒരു ബ്രിട്ടീഷ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. ജോലി സംബന്ധമായി ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നും ഇവരില്‍ നിന്ന് കണ്ടെടുക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 17 വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും 20 വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല