ഭീകരവാദം ഇരകള്‍ക്ക് നേരെ മാത്രമല്ല ഇസ്ലാമിന് നേരെയുമുള്ള അധിക്ഷേപമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ലോകത്തിലെ എല്ലാ മുസ്ലീംങ്ങള്‍ക്കും ഈദുള്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നോമ്പു മുറിച്ച് കൊണ്ട് ഇഫ്താര്‍ ആഘോഷിക്കാന്‍ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കാറുണ്ടെന്നും ഇത് ബ്രിട്ടീഷ് ഇസ്ലാമിന്റെ മൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര തലത്തിലും ആഭ്യന്തര തലത്തിലും വര്‍ദ്ധിച്ചു വരുന്ന ഭീകരവാദ ഭീഷണിയിലേക്ക് ഈദ് സന്ദേശത്തിനിടെ ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്തിയതിനെ ആളുകള്‍ രണ്ട് കണ്ണില്‍ കൂടി ഇപ്പോള്‍ നോക്കി കാണുന്നുണ്ട്. ഒരു പറ്റം ആളുകള്‍ കാമറൂണിനെ പിന്‍തുണയ്ക്കുമ്പോള്‍ മറുഭാഗം ഇതിനെ കാണുന്നത് ആഗോള ഇസ്ലാമോഫോബിയയുടെ ഭാഗമായാണെന്നാണ്.
ഇറാഖിലെയും സിറിയയിലെയും ആളുകളെ കുറിച്ചും ഡേവിഡ് കാമറൂണ്‍ വീഡിയോ സന്ദേശത്തില്‍ പരിതപിക്കുന്നുണ്ട്. നമ്മളെപോലെ തന്നെയുള്ള കുടുംബങ്ങളാണ് ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും ബാഷര്‍ അല്‍ അസദിന്റെയും കീഴില്‍ ദുരിതം അനുഭവിക്കുന്നതെന്നും കാമറൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല