സ്വന്തം ലേഖകന്‍: ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ചുകയറ്റി ഭീകരാക്രമണം, 12 പേര്‍ കൊല്ലപ്പെട്ടു. ജര്‍മനിയിലെ ബെര്‍ലിനിലുള്ള കെയ്‌സര്‍ വില്‍ഹം പള്ളിക്കു സമീപത്തുള്ള മാര്‍ക്കറ്റിലാണ് സംഭവം. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമുള്ള ആക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
ഭീകരാക്രമണമാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ 48 പേര്‍ക്ക് പരിക്കുണ്ട്. ബെര്‍ലിനിലെ അതിപുരാതനമായ ദേവാലയമാണ് കെയ്‌സര്‍ വില്‍ഹം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ പള്ളിക്കു നേരെ ബോംബാക്രമണം ഉണ്ടായിട്ടുണ്ട്.
എന്നാല്‍ തീവ്രവാദി ആക്രമണമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പടിഞ്ഞാറന്‍ ബര്‍ലിനിലെ തിരക്കുള്ള മാര്‍ക്കറ്റില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ക്രിസ്മസ് അടുക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍ വളരെ തിരക്കുണ്ടായിരുന്നു.
കഴിഞ്ഞ ജൂലായില്‍ ഫ്രാന്‍സിലെ നീസില്‍ ദേശീയദിനാഘോഷത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിന് സമാനമാണ് ഈ അപകടവും. അന്നത്തെ സംഭവത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല