സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയിദയുടെ തകര്‍ച്ചക്ക് അവസാനത്തെ ആണിയടിച്ചു കൊണ്ട് അമേരിക്ക നടത്തിയ വ്യോമാക്രണത്തില്‍ സംഘടയുടെ ഉപനേതാവ് അഹ്മദ് ഫാറൂഖ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കഴിഞ്ഞ ജനുവരി 15 നു പാക്കിസ്ഥാനിലെ ഷവാല്‍ താഴ്‌വരയില്‍ നടത്തിയ ആക്രമണത്തില്‍ ഫാറൂഖ് കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഉറപ്പായി.
അമേരിക്കന്‍ സൈന്യം പൈലറ്റില്ലാ വിമാനമായ ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്ലാണ് അഹ്മദ് ഫാറൂഖ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. സംഘടനയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രവര്‍ത്തനങ്ങളുടെ തലച്ചോറായിരുന്ന അഹ്മദ് ഫാറൂഖിന്റെ മരണം അല്‍ ഖായിക്ക് കനത്ത തിരിച്ചടിയാണ്.
മേഖലയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പ്രത്യേക വിഭാഗത്തിന്റെ ഉപ അമീര്‍ ആയിരുന്നു ഫാറൂഖ്. ഇയാളെ വധിക്കാനായത് അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തിലെ നിര്‍ണായക വിജയമായി നിരീക്ഷകര്‍ വിലയിരുത്തുന്നു. 2010 ല്‍ ഉസാമ ബിന്‍ ലാദന്‍ ഒരു കത്തില്‍ പ്രത്യേകം പ്രശംസിച്ചയാളാണ് ഫാറൂഖ്.
ഫാറൂഖിന്റെ മരണത്തോടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയിദാ നേതൃത്വത്തിലെ പ്രധാനികളെയെല്ലാം ഇല്ലാതാക്കാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധസേനയ്ക്കു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ അല്‍ ഖ്വയിദ നേതൃനിരയിലെ 46 പേരാണു അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല