ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പെട്രോള്‍ വില കുറയ്ക്കാനുള്ള മത്സരത്തിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍.ഭീമന്മാര്‍ തമ്മിലുള്ള ഈ കിടമത്സരം സാധാരണക്കാരന് ആശ്വാസം നല്‍കുന്നുമുണ്ട്.പമ്പിലെ വിലക്കുറവ് കൂടാതെ നിശ്ചിത തുകയ്ക്കുള്ള ഷോപ്പിംഗ് നടത്തിയാല്‍ വീണ്ടും ഇന്ധന വില കുറയുന്ന ഓഫറുകളും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ 60 പൌണ്ടോ അതില്‍ കൂടുതലോ തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് തങ്ങളുടെ പമ്പുകളില്‍ ഇന്ധനവിലയില്‍ ലിറ്ററിന് പത്തു പെന്‍സ് കിഴിവു നല്‍കുമെന്ന് സെയിന്‍സ്‌ബറി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്തായാലും ഈ ഓഫര്‍ കേട്ടാല്‍ ടെസ്ക്കോ വെറുതെയിരിക്കുമോ ? ഒരു പടി മുന്നിലായി അവരും പ്രഖ്യാപിച്ചു ലിറ്ററിന് പതിനഞ്ചു പെന്‍സിന്‍റെ വിലക്കുറവ്.ഇന്നലെ രാത്രി മുതലാണ് ടെസ്ക്കോയുടെ ഓഫര്‍ നിലവില്‍ വന്നത്.സൂപ്പര്‍ മാര്‍ക്കറ്റില്‍ 50 പൌണ്ടോ അതില്‍ കൂടുതലോ തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് ഈ ഓഫര്‍ വൗച്ചര്‍ ലഭിക്കുക.കൂടെ ഒരു നിബന്ധന കൂടെയുണ്ട്;ഈ അന്‍പതു പൌണ്ടിന് വാങ്ങുന്ന സാധനങ്ങളില്‍ 30 ക്യാന്‍ കൊക്കോ കോളയും 4 ടിന്‍ പ്രിന്‍സസ് ട്യൂണയും ഉള്‍പ്പെട്ടിരിക്കണം.ഇനി ട്യൂണയും കോളയും വാങ്ങിയില്ല എന്നിരിക്കട്ടെ;ഒരു ലിറ്റര്‍ ഇന്ധനത്തിന് ലഭിക്കുന്ന കിഴിവ് അഞ്ചു പെന്‍സ് മാത്രമായിരിക്കും.
സമ്മര്‍ ഔട്ടിങ്ങിനു കൊക്കോ കോളയും ട്യൂണ സാന്‍ഡ്വിച്ചും കരുതാന്‍ പദ്ധതിയിടുന്നവര്‍ വൈകിക്കണ്ട;ഇന്ധനമടിക്കാന്‍ നേരെ ടെസ്ക്കോയിലേക്ക് വിട്ടോളൂ….
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല