ടെക്സോ ലോകത്തിലെതന്നെ ഏറ്റവും കരുത്തരായ ചില്ലറ വ്യാപാരികളാണെന്നാണ് കരുതപ്പെടുന്നത്. വാള്‍ മാര്‍ട്ടും കെയര്‍ഫോറും കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ടെസ്കോയുടെ ലാഭത്തിലാണ് വന്‍കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാംബ്ദത്തിനിടയിലെ ആദ്യസംഭവമാണ് ഇതെന്നാണ് കാര്യങ്ങളെ ഗൌരവത്തിലാക്കുന്നത്. ഒരു ബില്യണ്‍ പൌണ്ടാണ് കമ്പനിക്കുണ്ടായിരിക്കുന്ന വരുമാനനഷ്ടം കൈകാര്യം ചെയ്യാന്‍ ഇറക്കിയിരിക്കുന്നത്.
അതേസമയം വരുമാനനഷ്ടത്തെത്തുടര്‍ന്ന് പുതിയതായി തുറക്കാന്‍ വെച്ചിരുന്ന പല പുതിയ ഷോപ്പുകളും ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന നിലപാടാണ് കമ്പനി എടുത്തിരിക്കുന്നത്. ഒരു ശതമാനം കുറവാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. വരുമാനലാഭത്തിലേക്ക് കമ്പനി തിരിച്ചുവരുമെന്ന് ടെസ്കോ എക്സിക്യൂട്ടീവ് ഫിലിപ്പ് ക്ലാര്‍ക്ക് പറഞ്ഞു.
കഴിഞ്ഞ ക്രിസ്മസിനും ജനുവരിയിലും കാര്യമായ വില്‍പ്പനയുണ്ടാകാഞ്ഞതാണ് പ്രശ്നമായതെന്നാണ് സൂചന. അതേസമയം ബ്രിട്ടണിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കമ്പനി യുവജയനങ്ങള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞത് എന്താകുമെന്ന് ആര്‍ക്കുറിയില്ല. ടെസ്കോയുടെ ലാഭവിഹിതത്തിലുണ്ടായ നഷ്ടം പ്രശ്നമാകുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. രൂക്ഷമായ സാമ്പത്തിക പ്രശ്നമാണ് ഇതുണ്ടാക്കാന്‍ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല