റീടെയില്‍ സ്ഥാപനമായ ടെസ്‌കോ കടുത്ത സാമ്പത്തിക നഷ്ടത്തില്‍. ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് ടെസ്‌കോ 6.4 ബില്യണ്‍ പൗണ്ടിന്റെ നഷ്ടത്തിലാണെന്നാണ്. ടെസ്‌കോയുടെ 96 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. കമ്പനി മുന്‍കൂട്ടി പ്രവചിച്ചിരുന്നതിലും ഭീകരമായിട്ടാണ് ടെസ്‌കോയുടെ നഷ്ടം വര്‍ദ്ധിച്ചത്.
എന്നാല്‍ ഇതില്‍നിന്നും കമ്പനിക്ക് തിരികെ വരാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരും മറ്റും അഭിപ്രായപ്പെടുന്നത്. റീടെയില്‍ സെന്ററുകളില്‍ വ്യാപാരം കുറഞ്ഞതും പ്രോപ്പര്‍ട്ടി ഇന്‍ഡക്‌സില്‍ മൂല്യം കുറഞ്ഞതുമാണ് ടെസ്‌കോ ഇത്ര വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ കാരണമായത്.
അതിനിടെ ടെസ്‌കോയുടെ ഷെയറുകളുടെ മൂല്യം വര്‍ദ്ധിച്ചു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ടെസ്‌കോയുടെ ഷെയര്‍ 1.3 ശതമാനം വര്‍ദ്ധിത്ത് 238 പെന്‍സിലെത്തി. ആകെ മൊത്തം ഷെയര്‍ വാല്യുവില്‍ ടെസ്‌കോയ്ക്ക് 25 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇക്കൊല്ലം ഉണ്ടായിട്ടുണ്ട്. ടെസ്‌കോയുടെ തലപ്പത്ത് പുതുതായി എത്തിയ ലെവിസ് അത്ഭുതം പ്രവര്‍ത്തിക്കുമെന്ന വിശ്വാസമാണ് ടെസ്‌കോയുടെ മൂല്യം വര്‍ദ്ധിപ്പിച്ചത്.
ഫെബ്രുവരി അവസാനത്തോടെ ടെസ്‌കോയ്ക്ക് രേഖപ്പെടുത്തിയത് ഒരു ബ്രിട്ടീഷ് റീടെയിലിംഗ് സ്ഥാനത്തിന് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ നഷ്ടമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല