സ്വന്തം ലേഖകന്‍: നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ടെക്‌സസില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്.
അതിലൊന്ന് അമേരിക്കന്‍ മലയാളിയായ ഒനീ!ല്‍ കുറുപ്പിന്റെ ടെസ്‌ല എക്‌സ് കാര്‍ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉള്‍പ്പെടെ ഒനീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്. തന്റെ കാറില്‍ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഇനിയും വിശ്വസിക്കാനാകുന്നില്ല ഒനീല്‍ കുറുപ്പിന്.
‘ആ നിമിഷം എനിക്കും മകനും ജീവന്‍ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്‌ല കാറിനും,’ ഒനീല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കാറിന്റെ ഒരു വശം തകര്‍ന്നെങ്കിലും ഒനീലിനും മകന്‍ ആരവിനും പരുക്കേറ്റില്ലെന്നറിഞ്ഞപ്പോള്‍ ടെസ്‌ല സിഇഒയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘കൊള്ളാം. അവര്‍ക്കു പരുക്കു പറ്റിയില്ലല്ലോ. സന്തോഷം.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല