പലപ്പോഴും ഒരു നായയോടെന്ന പോലെയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ റോബര്‍ട്ടോ മാന്‍സിനി പെരുമാറുള്ളതെന്ന് അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ്.
സെപ്തംബറില്‍ ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങാത്തതിനെ തുടര്‍ന്ന് കോച്ച് നല്‍കിയ പരാതി ടെവസിന്റെ കരിയര്‍ തന്നെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ലോകത്തെ പ്രമുഖ ക്ലബ്ബുകളെല്ലാം തന്നെ ടെവസിനുവേണ്ടി ശ്രമിച്ചെങ്കിലും അവസാന ഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു.
ഇതിനിടയിലാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തികൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് ടെവസ് പ്രഖ്യാപിച്ചത്. ടീമിന്റെ വിജയത്തിന് എന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന് ചിന്തിക്കുന്നു. അതുകൊണ്ട് നിരുപാധികം കളിക്കാന്‍ തയ്യാറാണ്. കളിക്കാതിരിക്കാന്‍ ആവില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല