ടെക്‌സാസിലെ ഒരു റെസ്‌റ്റോറന്റില്‍ ബൈക്കര്‍ ഗ്യാംഗുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് പേര്‍ മരിച്ചു. നേരത്തെ ഉണ്ടായിരുന്ന തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു ഗ്യാംഗുകള്‍. എന്നാല്‍ ചര്‍ച്ചയ്ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കുകയും രണ്ട് ഗ്യാംഗുകളും പരസ്പരം ആക്രമിക്കുകയുമായിരുന്നു. തോക്കും കത്തിയും ഉപയോഗിച്ചായിരുന്നു ഗ്യംഗുകളുടെ ആക്രമണം.
റെസ്‌ന്റോറന്റിലുണ്ടായ ആക്രമണത്തിലും പ്രത്യാക്രമണത്തിലും എട്ട് പേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ഒരാള്‍ ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. നൂറ് റൗണ്ടെങ്കിലും ഗ്യാംഗുകള്‍ തമ്മില്‍ പരസ്പരം വെടിവെച്ചു. ഇതില്‍ മറ്റ് 18 ബൈക്കര്‍മാര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. സിവിലിയന്‍സിന് ആര്‍ക്കും തന്നെ പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. ആക്രമണം ഉണ്ടാകുന്ന സമയത്ത് റെസ്റ്റോറന്റിലും പരിസര പ്രദേശങ്ങളിലുമായി നിരവധി ആളുകളുണ്ടായിരുന്നെങ്കിലും എല്ലാവരും പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
വെടിവെപ്പും ഏറ്റുമുട്ടലും പാര്‍ക്കിംഗ് ലോട്ടിലേക്ക് നീങ്ങിയപ്പോള്‍ സ്‌വാട്ട് ടീം ഇടപെട്ടു ബൈക്കര്‍മാരെ പിടികൂടി. ബൈക്കര്‍മാരില്‍ ഒരാളെ സ്‌വാട്ട് ടീമാണ് വെടിവെച്ച് കൊന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 34 വര്‍ഷത്തിനിടെ ടെക്‌സാസില്‍ ഉണ്ടായ ഏറ്റവും ഭീകരമായ ആക്രമമാണിതെന്ന് വോക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല