സ്വന്തം ലേഖകന്‍:തായ്‌ലന്റ് രാജാവിന്റെ ചത്തുപോയ നായയെ ഫേസ്ബുക്കില്‍ പരിഹസിച്ചയാളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു, രാജാവിന്റെ പ്രീയപ്പെട്ട വളര്‍ത്തു നായ ചത്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നായയെ കളിയാക്കുന്ന പോസ് പ്രത്യക്ഷപ്പെട്ടത്. ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റമാണ് പോസ്റ്റിട്ട യുവാവിന് എതിരെ ചുമത്തിയിട്ടുള്ളത്.
തായ്‌ലന്റ് രാജാവ് ഭൂമിബോല്‍ അതുല്യാതേജ് തന്റെ പ്രീയപ്പെട്ട നായക് ടോങ്ക്‌ടേങ് എന്നാണ് പേരിട്ടിരുന്നത്. 2002 ല്‍ നായയോടുള്ള അടുപ്പം വിവരിക്കുന്ന ഒരു പുസ്തകവും അദ്ദേഹം എഴുതിയിരുന്നു. പുസ്തകത്തില്‍ രാജാവിനോട് നായ കാണിച്ചിരുന്ന സ്‌നേഹവും അനുസരണയുമെല്ലാം വാനോളം പുകഴ്തിയിരുന്നു. നായയുടെ മരണ വാര്‍ത്ത കഴിഞ്ഞ ബുധനാഴ്ചയാണ് ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടത്.
മരണം വിവരിക്കുന്ന പ്രസ്താവനയില്‍ ഡിസംബര്‍ 25, 2015 ല്‍ 11.10 ന് ടോങ്ക്‌ടേങ് സമാധാനപരമായ മരണം കൈവരിച്ചുവെന്നാണ് വിവരിച്ചിരുന്നത്. രാജവാഴ്ച തുടരുന്ന തായ്‌ലന്റില്‍ രാജാവിന് എതിരായ ചെറിയ പരാമര്‍ശങ്ങള്‍ക്ക് പോലും വലിയ ശിക്ഷയാണ് നല്‍കിവരുന്നത്.
സമാന കുറ്റങ്ങള്‍ക്ക് 15 വര്‍ഷം തടവാണ് രാജ്യത്തെ ഏറ്റവും ചെറിയ ശിക്ഷ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജാവിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് അടിച്ച യുവാവിനെ ഭരണകൂടം 32 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല