സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ മാതാപിതാക്കള്‍ മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം. മര്‍ദിച്ചവശനാക്കിയ ശേഷം തൊട്ടടുത്തുള്ള വയലില്‍ ആഴം കുറഞ്ഞ കുഴിയില്‍ ഇല കൊണ്ടു മൂടിയ നിലയിലാണ് കുടുംബാംഗങ്ങള്‍ ആണ്‍കുഞ്ഞിനെ മറവു ചെയ്തത്.
തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഖോന്‍ കാനിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. പശുവിനെ പുല്ലുതീറ്റിക്കാന്‍ വയലിലത്തെിയ കര്‍ഷകസ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തെരഞ്ഞപ്പോഴാണ് അവശനിലയില്‍ ഉറുമ്പരിച്ച് കിടക്കുന്ന നവജാത ശിശുവിനെ കണ്ടെത്തിയത്.
കുട്ടിയുടെ മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രദേശത്തെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. മാതാപിതാക്കള്‍ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതിന്റെ കാരണം അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല