സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ട് പട്ടാള ഭരണകൂടത്തിനെതിരെ മത്സരിക്കാന്‍ തായ് രാജകുമാരി. തായ്ലന്ഡിലെ രാജാവ് മഹാവജിരലോങ്കോണിന്റെ മൂത്തസഹോദരി ഉബോല്‍രത്തന രാജകന്യ സിരിവധന ബര്‍നാവദി (67) രാഷ്ട്രീയത്തിലേക്ക്. മാര്‍ച്ച് 24 നു നടക്കുന്ന തിരഞ്ഞെടുപ്പില്‍, മുന്‍ പ്രധാനമന്ത്രി തക്സിന് ഷിനവത്രയുടെ തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവര്‍ മല്‍സരിക്കും.
സൈന്യത്തിന്റെ പിന്‍ബലത്തോടെ ഭരിക്കുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രയുത് ചാന്‍ഒചയാണ് മുഖ്യ എതിരാളി. തായ് രാജകുമാരിയുടെ തീരുമാനം തായ്ലന്ഡ് രാഷ്ട്രീ!യത്തില്‍ ഭൂകമ്പമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് രാജകുടുംബത്തില്‍പ്പെട്ട ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പട്ടാളത്തെ പേടിച്ച് പ്രവാസത്തില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി താക്സിന് ഷിനവത്രയെ പിന്തുണയ്ക്കുന്ന തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെ നോമിനിയാണ് ഉബോല്‍രത്ന.
മാര്‍ച്ച് 24നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പട്ടാളമേധാവിയും നിലവിലെ പ്രധാനമന്ത്രിയുമായ പ്രയുത് ചാന് ഒ ചയുടെ സാധ്യതകള്‍ക്ക് ഉബോല്രത്നയുടെ രാഷ്ട്രീയപ്രവേശം മങ്ങലേല്പിച്ചു. രാജകുടുംബത്തെ വിമര്‍ശിക്കുന്നതു പോലും വലിയ തെറ്റായി കരുതപ്പെടുന്ന രാജ്യമാണു തായ്ലന്ഡ്. താക്സിന് ഷിനവത്രയുടെ സഹോദരിയും പ്രധാനമന്ത്രിയുമായ യിംഗ്ലക് ഷിനവത്രയെ അട്ടിമറിച്ച് പ്രയുത് 2014ലാണ് അധികാരം പിടിച്ചെടുത്തത്. ഇതിനുശേഷം ആദ്യമായിട്ടാണു തെരഞ്ഞെടുപ്പു നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല