സ്വന്തം ലേഖകന്‍: തായ്‌ലന്റിലെ ‘പാവം’ കടുവകള്‍ക്ക് ഇനി സര്‍ക്കാര്‍ സംരക്ഷണം. മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നതില്‍ പ്രസിദ്ധരായ കാഞ്ചന്‍ബുറി ബുദ്ധക്ഷേത്രത്തിലെ കടുവകളെ തായ്‌ലന്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. നൂറു കണക്കിന് കടുവകള്‍ളെ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സന്നദ്ധ പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ ചേര്‍ന്നാണ് കടുവകളെ പുറത്തേക്ക് മാറ്റിയത്.
വനത്തില്‍ നിന്നുള്ള കടുവകളെ ക്ഷേത്രത്തിലേക്ക് കടത്തിക്കൊണ്ടു വരുന്നുണ്ടെന്നും നിയമവിരുദ്ധമായി പ്രജനനം നടത്തുന്നുണ്ടെന്നും മറ്റുമുള്ള ആരോപണം ഉയര്‍ന്നതോടെയാണ് തായ്‌ലന്റ് സര്‍ക്കാര്‍ കടുവകളെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
കടുവകളെ ഏറ്റെടുക്കുന്ന തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി ശ്രമം നടത്തിയിരുന്നുവെങ്കിലും ക്ഷേത്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു വരുന്നതും അതിലൂടെ ലഭിക്കുന്ന വരുമാനവുമാണ് ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും അധികൃതരെ പിന്തിരിപ്പിച്ചിരുന്നത്. ക്ഷേത്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് കടുവകള്‍ക്ക് ഭക്ഷണം നല്‍കാനും അവയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനുമുള്ള അനുവാദം ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയിരുന്നു. ഇതിന് നിശ്ചിത ഫീസും ഈടാക്കിയിരുന്നു.
തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ കടുവകളെ വിട്ടുകൊടുക്കാന്‍ ക്ഷേത്രഭാരവാഹികള്‍ സഹകരിക്കാതിരുന്നതോടെ കോടതി ഉത്തരവുമായി എത്തിയാണ് ദേശീയോദ്യാന വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവകളെ ഏറ്റെടുത്ത്. നേരത്തെ ഇതേ ക്ഷേത്രത്തില്‍ വളര്‍ത്തിയിരുന്ന വേഴാമ്പല്‍, കുറുക്കന്‍, ഏഷ്യന്‍ കരടികള്‍ എന്നിവയെയും സമാനമായ രീതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല