സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ കണ്ട ചിത്രം ലൈക്ക് ചെയ്ത തായ് യുവാവിന് 32 വര്‍ഷം തടവ്. രാജഭരണം നടക്കുന്ന തായ്‌ലന്റില്‍ രാജാവിനെ പരിഹസിക്കുന്ന ചിത്രത്തിന് ലൈക്ക് ചെയ്തുവെന്നതാണ് യുവാവിന് എതിരായ കുറ്റം
.
27 കാരനായ തങ്കോണ്‍ സിരിപായ്ബൂന്‍ എന്ന യുവാവാണ് വെറുമൊരു ലൈക്കടിച്ച് പുലിവാലു പിടിച്ചത്. ഒരു അഴിമതിയുമായി ബന്ധപ്പെട്ട് തായ്‌ലന്റിലെ രാജാവായ ഭൂമിബോല്‍ അതുല്യതേജിനെ പരിഹസിക്കുന്ന ചിത്രത്തിനാണ് യുവാവ് ലൈക്ക് നല്‍കിയത്. ഡിസംബര്‍ രണ്ടിന് നടന്ന സംഭവത്തില്‍ ലൈക്ക് ചെയ്ത ചിത്രം യുവാവ് 608 സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിരുന്നതായും സൈന്യം കണ്ടെത്തി.
രണ്ട് നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഛാക്രി രാജവംശത്തിലെ ഒമ്പതാമത് രാജാവാണ് ഭൂമിബോല്‍ അതുല്യതേജ. തായ്‌ലന്റില്‍ രാജാവിനെതിരായ ചെറിയ അപരാധങ്ങള്‍ക്കുപോലും 15 വര്‍ഷം തടവാണ് കുറഞ്ഞ ശിക്ഷ. സൈനിക നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം സമാന കുറ്റത്തിന് ഒരു സ്ത്രീയും ശിക്ഷ നേരിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല