മാഞ്ചസ്റ്റര്‍: ബ്ലാക്ക്‌ബേന്‍ മുതല്‍ ആഷ്ടന്‍, ട്രഫോര്‍ഡ് മേഖലകളിലായി പടര്‍ന്നു കിടക്കുന്ന സാല്‍ഫോര്‍ഡ് രൂപതയുടെ സീറോ മലബാര്‍ ചാപ്ലയിനായി ചുമതലയേറ്റ ഫാ.തോമസ് തൈക്കൂട്ടത്തിലിന് രൂപതാംഗങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ സഭാംഗങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി ക്രിസ്തീയ ചൈതന്യവും സഭാ പാരമ്പര്യവും പകര്‍ന്നു നല്‍കുന്നതിനായിട്ടാണ് പുതിയ ഇടയന്‍ എത്തിയിരിക്കുന്നത്,
മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ ആണ് സ്വീകരണ പരിപാടികള്‍ നടന്നത്. ഞായറാഴ്ച വൈകുന്നേരം ആറിന് പരിശുദ്ധ ജപമാലയോട് കൂടി പരിപാടികള്‍ ആരംഭിച്ചു. രൂപതയിലെ പത്തോളം വരുന്ന മാസ സെന്ററുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. സെന്റ് ജോസഫ് പാരിഷ് ട്രസ്റ്റി ജെയിസന്‍ സ്വാഗതം ആശംസിച്ചു. ഫാ. മാത്യു ചൂരപ്പോയ്കയില്‍, ഫാ. തോമസ് തൈക്കൂട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
ഫാ. മാത്യു രൂപത്മാഗങ്ങള്‍ക്ക് പുതിയ ഇടയനെ പരിചയപ്പെടുത്തി. തുടര്‍ന്നു സംസാരിച്ച ഫാ. തൈക്കൂട്ടം നിങ്ങള്‍ ആയിരിക്കുന്ന സ്ഥലങ്ങളിലെ ഇംഗ്ലീഷ് സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഈശ്വര ചൈതന്യത്തില്‍ കുടുംബങ്ങളെ ദൃഡപ്പെടുത്തുവാനും ആഹ്വാനം ചെയ്തു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ഫാ.മാത്യു ചൂരപ്പൊയ്കയില്‍, ഫ തോമസ് തൈക്കൂട്ടം തുടങ്ങിയവര്‍ കാര്‍മികാരായി.
ദിവ്യബലിയെ തുടര്‍ന്നു പാരിഷ് ഹാളില്‍ ഇടവക പ്രതിനിധികളുടെ മീറ്റിംഗ് നടന്നു. വൈദികരുടെ അഭാവത്തില്‍ ഇത്രയും കാലം സാല്‍ഫോര്‍ഡ് രൂപതയിലും പ്രത്യേകിച്ച് സെന്റ് ജോസഫ് ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും മറ്റു സഹായ സഹകരണങ്ങള്‍ ചെയ്തുതന്ന ഫാ. മാത്യു ചൂരപ്പൊയ്കയിലിനു ഇടവകാംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.
ലോംഗ്സൈറ്റിലെ സെന്റ് ജോസഫ് ദേവാലയം കേന്ദ്രീകരിച്ചാണ് ഫാ. തോമസ് പ്രവര്‍ത്തിക്കുക. ബോംബയിലെ വിവിധ ഇടവകകളില്‍ പതിനെട്ട വര്‍ഷക്കാലം സേവനം ചെയ്ത ഫാ. തോമസ് മഹാരാഷ്ട്രയിലെ ഫാഗ്ലി മിഷനില്‍ സേവനം ചെയ്തു വരവെയാണ് പുതിയ ഉത്തരവാദിത്വവുമായി യുകെയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല