സ്വന്തം ലേഖകൻ: 2018ൽ തായ്ലൻഡിലെ താം ലവുങ് ഗുഹയിൽ 12 വിദ്യാർഥികളും അധ്യാപകനും കുടുങ്ങിയ സംഭവം സിനിമയാകുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവം ‘തേർട്ടീൻ ലൈവ്സ്’ എന്ന പേരിൽ പ്രമുഖ അമേരിക്കൻ സംവിധായകൻ റോൺ ഹോവാർഡാണ് സിനിമയാക്കുന്നത്.
അടുത്ത വർഷം മാർച്ചിൽ ആസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലാണ് സിനിമയുടെ ചിത്രീകരണം. സിനിമ നിർമാണ മേഖലയെ ആസ്ട്രേലിയയിലേക്ക് ആകർഷിക്കുന്നതിെൻറ ഭാഗമായി ഫെഡറൽ സർക്കാർ 130 ലക്ഷം യു.എസ് ഡോളർ (ഏകദേശം 96 കോടി രൂപ) സിനിമക്കായി മുടക്കും.
2018 ജൂൺ 23നാണ് ജൂനിയർ ഫുട്ബാൾ ടീം അംഗങ്ങളായ വിദ്യാർഥികളും പരിശീലകനും താം ലവുങ് ഗുഹയിൽ കുടുങ്ങിയത്. രാജ്യന്തര തലത്തിൽ നടന്ന രക്ഷാദൗത്യത്തിനൊടുവിൽ 18 ദിവസത്തിന് ശേഷം ജൂലൈ 10നാണ് സംഘത്തെ ഗുഹയിൽനിന്ന് പുറത്തെത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല