സ്വന്തം ലേഖകൻ: കോവിഡ്-19 ചികിത്സാ സൗകര്യങ്ങളിലെ പരിമിതികൾ വാർത്തയാകുന്നതിനിടെ രോഗികൾക്കായി തയ്യാറാക്കിയ കോവിഡ് വാർഡിൽ രോഗികൾ തമ്മിൽ ഗ്രൂപ്പ് സെക്സ് നടന്നുവെന്ന വാർത്തയാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാങ്കോക്കിലെ സമുത് പ്രറുആംജയ് ആശുപത്രിയിലാണ് സംഭവം. രോഗികൾ തമ്മിലുള്ള ബന്ധം വഴിവിട്ടതോടെ ആശുപത്രി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
ബാങ്കോക്കിലെ സമൂത് പ്രവശ്യയിലെ ബാങ് ഫ്ലി ജില്ലയിലെ ഒരു ഒരു കോവിഡ് ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ പ്രവിശ്യയിലെ ജീവനക്കാർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ആശുപത്രിയിൽ റെയ്ഡ് നടന്നത്. പോലീസിനെ കൂടാതെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
ആശുപത്രിയിൽ ആയിരത്തിലധികം രോഗികളുള്ളതിനാൽ തുടർ അന്വേഷണം വിഷമകരമാണ്. രോഗികൾ പിപിഇ കിറ്റ് ധരിച്ചിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിൽ ആളുകളുടെ രോഗികളുടെ മുഖം വ്യക്തമല്ല. പിപിഇ കിറ്റ് ധരിച്ചിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആശുപത്രിയിലേക്ക് ലഹരിമരുന്ന് ഉത്പന്നങ്ങൾ കടത്തിവിട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ആശുപത്രിയിലെ സുരക്ഷാ വിഭാഗത്തിലടക്കം ജോലി ചെതിരുന്നവരെ ചോദ്യം ചെയ്തേക്കും. ആശുപത്രിയിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് സ്ത്രീകളെയും പുരുഷന്മാരെയും പാർപ്പിച്ചിരുന്ന വാർഡുകൾ മാറ്റി സ്ഥാപിച്ചു.
ലഹരിമരുന്ന് ഉപയോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം നടത്താൻ പോലീസിനൊപ്പം പ്രാദേശിക ഭരണാധികാരികളും സൈനിക ഉദ്യോഗസ്ഥരുമുണ്ടാകും. ലഹരിമരുന്ന് ഉപയോഗമ നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ ആശുപത്രി ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. കേസെടുത്ത പോലീസ് പ്രാദേശിക ഭരണാധികാരികളെ വിവരമറിയിക്കുകയും ആശുപത്രിയിൽ പരിശോധന നടത്തുകയും ചെയ്തു.
മയക്കുമരുന്ന്, ലഹരിമരുന്ന്, ഇ – സിഗരറ്റ് എന്നിവ രോഗികൾ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവയൊന്നും ആശുപത്രിയിലെ വാർഡുകളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നുണ്ട്. പിപിഇ കിറ്റ് ധരിച്ചാണ് പോലീസ് വാർഡുകളിലെത്തി പരിശോധിച്ചത്. പുരുഷന്മാരും സ്ത്രീകളുമായ രോഗികൾ സംഘം ചേർന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും അടുത്ത് ഇടപഴകുന്നതും സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമായി.
ആയിരത്തോളം കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ചില രോഗികളുടെ പെരുമാറ്റത്തിൽ സംശയം ശക്തമായതോടെയാണ് ജീവനക്കാർ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ രോഗികൾക്കിടെയിൽ നിരോധിത ലഹരിമരുന്ന് ഉപയോഗമുണ്ടെന്ന് കണ്ടെത്തി.
ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും സ്ഥിരീകരിച്ചു. സ്ത്രീകളെ പാർപ്പിച്ചിരുന്ന വാർഡിലേക്ക് പുരുഷന്മാർ പോകുന്നതും സ്ത്രീകൾ പുരുഷന്മാരുടെ വാർഡുകളിൽ തുടർച്ചയായി എത്തുന്നതും പരിശോധനയിൽ കണ്ടെത്തി. സംശയം തോന്നിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് രോഗികൾ തമ്മിൽ ലൈംഗിക ബന്ധം പുലർത്തുന്നതായി കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല