1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2011


മൂന്നുമാസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍മുങ്ങിയ തായ്‌ലന്‍ഡ് കൊടും ദുരിതത്തിലേക്ക് നീങ്ങുന്നു. ജലജന്യ രോഗങ്ങളും കൊതുക്പരത്തുന്ന പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്‌ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് സൊസൈറ്റി മുന്നറിയിപ്പുനല്‍കി. ജൂലായ് പകുതി മുതല്‍ തുടങ്ങിയ മഴ 25 ലക്ഷം പേരുടെ ജീവിതം താറുമാറാക്കി.

അതേസമയം തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍നിന്നു ജനങ്ങള്‍ പലായനം തുടങ്ങി. ഹൈവേകളിലും ബസ് സ്റേഷനുകളിലും ഒഴിഞ്ഞുപോകു ന്നവരുടെ തിരക്കാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തി. ബാങ്കോക്ക് നഗരത്തില്‍ മുഴുവന്‍ പ്രളയജലം കയറാന്‍ സാധ്യതയുണ്െടന്നും വെള്ളമിറങ്ങാന്‍ ഒരു മാസം വരെ സമയം എടത്തേക്കാമെന്നും പ്രധാനമന്ത്രി യിംഗ്ലക്ക് ഷിനവത്ര മുന്നറിയിപ്പു നല്‍കി.

താഴ്ന്ന പ്രദേശത്തുള്ളവര്‍ ഉയരമുള്ള പ്രദേശങ്ങളിലേക്കു മാറിത്താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നാല് ഇഞ്ച് മുതല്‍ അഞ്ച് അടിവരെ വെള്ളം ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ബാങ്കോക്കിന്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന ഛാവോ പ്രയാ നദി ഇന്നു കരകവിഞ്ഞ് ഒഴുകിയേക്കാമെന്നു ഗവര്‍ണര്‍ ഷുകുംബന്ദ് പാരിബാത്ര പറഞ്ഞു. ഇവിടെ രണ്ടരമീറ്റര്‍ ഉയരത്തില്‍ സംരക്ഷണ ഭിത്തിയുണ്ട്. ഈ ഭിത്തിക്കു മുകളിലൂടെ വെള്ളം ഒഴുകാമെന്നാണു മുന്നറിയിപ്പ്.

തലസ്ഥാനം ഉള്‍പ്പെടെ പ്രളയബാധിതമായ മുഴുവന്‍ പ്രദേശങ്ങളിലും അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് നവംബര്‍ ഏഴ് വരെ അവധിയായിരി ക്കും. രണ്ട് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പ്രളയത്തെത്തുടര്‍ന്ന് സ്തംഭിച്ചു. പ്രളയക്കെടുതി നേരിടാന്‍ നാവികസേന രംഗത്തുണ്ട്. പ്രളയംമൂലം തായ്ലന്‍ഡിലെ ടൂറിസം വ്യവസായം സ്തംഭിച്ചു. ഇതിനിടെ, മ്യാന്‍മറിലും പ്രളയവും കൊടുങ്കാറ്റും കനത്തനാശം വിതച്ചതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഞായറാഴ്ചയുണ്ടായ ദുരന്തത്തില്‍ ഇതിനകം 200 പേര്‍ക്കു ജീവഹാനി നേരിട്ടു. മഗ്വേ മേഖലയില്‍ 2100 വീടുകള്‍ ഒഴുകിപ്പോയി.

ഇറ്റലിയിലെ ട്സ്കനി, ലിഗൂരിയാ മേഖലകളില്‍ പ്രളയത്തെത്തുടര്‍ന്ന് ഒമ്പതുപേര്‍ക്കു ജീവഹാനി നേരിട്ടു. അഞ്ചുപേരെ കാണാതായി. ഏതാനും പാലങ്ങള്‍ ഒഴുകിപ്പോയി. പല ഗ്രാമങ്ങളിലും മണ്ണും ചെളിയും നിറഞ്ഞു. ചൊവ്വാഴ്ച ഇവിടെ 20 ഇഞ്ചു മഴപെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.