തായ്‌ലന്റില്‍ കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന് കനത്ത വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 269 ആയി. നാല് പേരെ കാണാനില്ലെന്നും ഡിസാസ്റ്റര്‍ പ്രിവന്‍ഷന്‍ ആന്റ് മിറ്റിഗേഷന്‍ വിഭാഗം അറിയിച്ചു.
വടക്കന്‍ പ്രവിശ്യയായ പിചിറ്റിലാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്ക്. 41 പേര്‍ ഇവിടെ മരിച്ചു. 30 പേര്‍ മരിച്ച നാകന്‍ സാവന്‍ പ്രവിശ്യയിലാണ് രണ്ടാമത്ത ഉയര്‍ന്ന മരണനിരക്ക്. ജൂലൈ മധ്യത്തിലാരംഭിച്ച കനത്ത മഴയില്‍ മണ്ണിടിച്ചിലും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും കാരണം.
ആകെയുള്ള 77 പ്രവിശ്യകളില്‍ 60ലും ഇപ്പോഴും വെള്ളപ്പൊക്കം തുടരുകയാണ്. ഇത് 80 ലക്ഷത്തോളം ആളുകളെ ഇപ്പോഴും ദുരിതത്തിലാക്കിയിരിക്കുകയാണ്. അതേസമയംവടക്ക്- വടക്കുകിഴക്ക് പ്രദേശങ്ങളിലെ 33 പ്രവിശ്യകളിലെ സ്ഥിതി സാധാരണനിലയിലായി വരുന്നു. നാകന്‍ സാവന്‍, ആയുട്ടായ എന്നീ പ്രവിശ്യകളിലെ സ്ഥിതി വളരെ മോശമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല