സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ കോച്ചിനും മൂന്നുകുട്ടികള്‍ക്കും പൗരത്വം നല്‍കാന്‍ തായ് സര്‍ക്കാര്‍. ഫുട്ബാള്‍ ടീമംഗങ്ങളായ പോര്‍ചായ് കാംലോങ്, അദുല്‍ സാം ഒന്‍, മൊങ്കഖോല്‍ ബൂന്‍പിയാം, കോച്ച് ഏകപോള്‍ ചന്ദവോങ് എന്നിവരുടെ കുടുംബം വടക്കന്‍ തായ്‌ലന്‍ഡിലെ പൊറോസ് മേഖലയില്‍ നിന്നോ മ്യാന്മറിലെ ഷാന്‍ പ്രവിശ്യയില്‍നിന്നോ വന്നവരാണ്. ഈ മേഖലകളില്‍ നിന്നെത്തിയവരെ രാജ്യമില്ലാത്ത പൗരന്മാരായാണ് കണക്കാക്കുന്നത്.
തായ് നിയമം വിലക്കിയതിനാല്‍ ഇവര്‍ക്ക് പൗരത്വമില്ല. അതിനാല്‍, ടീമിലെ മറ്റു അംഗങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ഈ നാലുപേര്‍ക്കും അര്‍ഹരല്ല. മൂന്നു കുട്ടികള്‍ക്ക് തായ് തിരിച്ചറിയല്‍ കാര്‍ഡുണ്ട്. അതിനാല്‍ അടിസ്ഥാനപരമായ ചില അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്നുമാത്രം. എന്നാല്‍, പരിശീലകന് നിയമപരമായി രാജ്യം ഒരു ആനുകൂല്യവും നല്‍കുന്നില്ല. എപ്പോള്‍ വേണമെങ്കിലും നാടുകടത്താനും സാധ്യതയുണ്ട്.
മാത്രമല്ല, മറ്റുള്ളവരെപോലെ തൊഴിലുകള്‍ സ്വീകരിക്കാനും അവകാശമില്ല. ഈ സാഹചര്യത്തില്‍ നാലുപേര്‍ക്കും പൗരത്വം നല്‍കാനാണ് തായ് സര്‍ക്കാറിന്റെ തീരുമാനം. അവരുടെ ജന്മദേശവും മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും തായ് പൗരത്വമുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക ഭരണകൂടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല