സ്വന്തം ലേഖകന്‍: ‘ലോകകപ്പ് ഫൈനല്‍ കാണാന്‍ വരില്ലേ?’ തായ്!ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ ഫിഫ വിളിക്കുന്നു. തായ്‌ലന്‍ഡിലെ ചിയാങ് റായിലുള്ള ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും ലോകകപ്പ് ഫൈനല്‍ കാണാന്‍ തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലാണു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ക്ഷണിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഫിഫ അറിയിച്ചിട്ടുമുണ്ട്.
കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവേശം പകരാന്‍ ഈ സന്ദേശത്തിനു കഴിയുമെന്നാണു കരുതുന്നതെന്ന് ഫിഫ വൃത്തങ്ങള്‍ അറിയിച്ചു. ഗുഹയില്‍ അകപ്പെട്ട 13 പേരെയും എത്രയും പെട്ടെന്നു രക്ഷിക്കാന്‍ കഴിയട്ടെ. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ അതിഥികളായി അവരെ ക്ഷണിക്കാന്‍ ആഗ്രഹമുണ്ടെന്നും ഫിഫ പ്രസിഡന്റ് കത്തില്‍ പറയുന്നു.
അതേസമയം, ഇവരെ ഗുഹയില്‍നിന്നു പുറത്തെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. വരുംദിവസങ്ങളില്‍ പേമാരിയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഗുഹയ്ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും കുട്ടികള്‍ക്കൊപ്പമുണ്ട്. അവിടേക്കു വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ഷനും എത്തിക്കാന്‍ കേബിളുകള്‍ വലിക്കുന്ന ജോലി തുടരുന്നതയാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല