1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2018

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലി നല്‍കിയ സമന് ആദരമായി രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധഭിക്ഷുക്കളായേക്കും. ഗുഹയി കുടുങ്ങിയ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ മരണത്തിനു കീഴടങ്ങിയ സമന്റെ ആത്മശാന്തിക്കായാണ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികളിലൊരാളുടെ കുടുംബമാണു 12 പേരെയും ബുദ്ധഭിക്ഷുക്കളാക്കാന്‍ രക്ഷിതാക്കള്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്.

കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ സമന് അമരത്വം ലഭിക്കുമെന്നാണു വിശ്വാസം. മാത്രമല്ല, ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമാകണമെന്നില്ല. ലൗകിക ജീവിതത്തിലേക്കു മടങ്ങിവരാന്‍ തടസ്സമില്ല. കുട്ടികളുടെ ഫുട്‌ബോള്‍ പരിശീലകന്‍ മുന്‍പു ബുദ്ധസന്യാസിയായിരുന്നു.

തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായിരുന്ന സമന്‍ കുനോന്ത് (38) ജൂലൈ ആറിനു ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചശേഷം വെള്ളക്കെട്ടിലൂടെ മടങ്ങും വഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നു മരിക്കുകയായിരുന്നു. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിന്റെ ഒരേയൊരു രക്തസാക്ഷിയാണു സമന്‍. മരണശേഷം ‘സെര്‍ജന്റ് സാം’ എന്ന വിളിപ്പേരില്‍ ലോകമെങ്ങും പ്രശസ്തനാണിപ്പോള്‍ സമന്‍.

സമന്‍ കുനാന്റെ മരണവാര്‍ത്തയില്‍ ഉള്‍ക്കൊള്ളാനുള്ള മാനസിക ശക്തി കൈവരിച്ചുവെന്ന് മെഡിക്കല്‍ സംഘം ഉറപ്പു നല്‍കിയതിനുശേഷം ശനിയാഴ്ചയായിരുന്നു സമന്‍ തങ്ങള്‍ക്കായി ജീവന്‍ ബലിയര്‍പ്പിച്ച വാര്‍ത്ത കുട്ടികളെ അറിയിച്ചത്. വാര്‍ത്ത അറിഞ്ഞ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സമന്റെ ചിത്രത്തില്‍ അനുശോചന സന്ദേശം രേഖപ്പെടുത്തിയ കുട്ടികള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു മിനിറ്റ് സമയം മൗനം ആചരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം സെക്രട്ടറി ജെഡ്‌സദ പറഞ്ഞു. സമന്റെ ത്യാഗത്തിന് നന്ദി പറഞ്ഞ അവര്‍ നല്ല കുട്ടികളായി ജീവിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.