1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2018

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ കണ്ടത് ലോകം ഇന്നേവരെ കാണാത്ത ആസൂത്രണവും നിശ്ചയദാര്‍ഡ്യവും; 72 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; രക്ഷാപ്രവര്‍ത്തനത്തിന്‍ടെ ജീവന്‍ ബലി നല്‍കിയ മുങ്ങല് വിദഗ്ധന്‍ സമാന് ഗുനാന് ലോകത്തിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ 17 ദിവസമായി പതിമൂന്നു ജീവനുകള്ക്കുവേണ്ടി ഗുഹയിലും പുറത്തും അഹോരാത്രം പ്രയത്‌നിച്ച ആയിരക്കണക്കിനു മനുഷ്യരാണ് ഈ വിജയത്തിന്റെ അവകാശികള്‍. ജീവന് പണയംവെച്ച് ജീവവായു പോലും കടന്നുചെല്ലാത്ത ഗുഹയിലെ ഇടുക്കുകളിലൂടെയും വെള്ളത്തിലൂടെയും സഞ്ചരിച്ച 18 മുങ്ങല് വിദഗ്ധരാണ് ഓപ്പറേഷന്‍ വിജയത്തിലെത്തിച്ചത്.

ബഡ്ഡി ഡൈവിങ് വഴി കുട്ടികളെ പുറത്തെത്തിച്ച ആ ബഡ്ഡീസ് ആണ് ശരിക്കും ഹീറോസ്. ഇതിനിടയില് ജീവശ്വാസം തീര്ന്ന് വീര മരണം വരിച്ച മുങ്ങല് വിദഗ്ധനായ സമാന് ഗുനാന് ഇപ്പോള് ലോകത്തിന്റെ വേദനയാണ്. ആ യഥാര്ഥ നായകന് ഇനി ചരിത്രത്തിന്റ ഭാഗം. നീന്താനറിയാത്ത കുട്ടികളെ വെള്ളത്തിനടിയിലൂടെ പുറത്തെത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ദുഷ്‌കരമായ ഈ പ്രശ്‌നം നേരിടുന്നതിന് ബഡ്ഡി ഡൈവിങ് മാത്രമായിരുന്നു പോംവഴി. മുങ്ങല് വസ്ത്രങ്ങളും ഓക്‌സിജന് മാസ്‌കും ധരിച്ച ആള്, മുങ്ങല് വിദഗ്ധന്റെ സഹായത്തോടെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്നതിനാണ് ബഡ്ഡി ഡൈവിങ് എന്നു പറയുന്നത്. ഇവിടെ ഒരു കുട്ടിക്കൊപ്പം രണ്ടു മുങ്ങല് വിദഗ്ധരാണ് ഉണ്ടായിരുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‌നിന്നുള്ള മുങ്ങല്വിദഗ്ധരുടെ സംഘമാണ് കുട്ടികളെ പുറത്തെത്തിക്കുന്നതിന് നേതൃത്വം നല്കിയത്. ബ്രിട്ടണ്, ഓസ്‌ട്രേലിയ, ചൈന എന്നിവടങ്ങളില്‌നിന്നുള്ള 13 മുങ്ങല്വിദഗ്ധരും തായ് നേവിയിലെ അഞ്ച് മുങ്ങല്വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുണ്ടായിരുന്നത്. മുങ്ങല് വിദഗ്ധര് എന്നതിലപ്പുറം ഗുഹകളിലെ ജലാശങ്ങളില് പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് ഇവര്. കുട്ടികള്ക്ക് വൈദ്യ സഹായം ലഭ്യമാക്കുന്നതിന് കേവ് ഡൈവിങ്ങില് വിദഗ്ധനായ ഒരു ഡോക്ടറും കുട്ടികള്‌ക്കൊപ്പമുണ്ടായിരുന്നു. രക്ഷാപ്രവര്ത്തനത്തില് നേരിട്ടു പങ്കെടുത്തത് മൊത്തം 90 നാവികരായിരുന്നു.

കുട്ടികള് ഗുഹയിലൂടെ എങ്ങനെ സഞ്ചരിക്കുമെന്നതും യാത്രയ്ക്കിടെയുണ്ടാകുന്ന പ്രതിബന്ധങ്ങളെ എങ്ങനെ നേരിടുമെന്നതും സംബന്ധിച്ച് കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങള് രേഖാചിത്രങ്ങള് സഹിതം തായ് നേവി പുറത്തുവിടുകയും ചെയ്തിരുന്നു. ഗുഹയില് നാലു കിലോമീറ്ററോളം ഉള്ളില് കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിന് ഏറ്റവും വലിയ വെല്ലുവിളി ഗുഹയില് നിറഞ്ഞിരിക്കുന്ന വെള്ളമായിരുന്നു. കനത്ത മഴയെ തുടര്ന്ന് ഗുഹയിലെ മിക്കവാറും താഴ്ന്ന സ്ഥലങ്ങള് പൂര്ണമായും വള്ളത്തിനടിയിലായിരുന്നു.

ഈ സാഹചര്യത്തില് രണ്ടു സാധ്യതകളായിരുന്നു രക്ഷാപ്രവര്ത്തകരുടെ മുന്പിലുണ്ടായിരുന്നത്. കുട്ടികളെ നീന്തല് പഠിപ്പിച്ച് സാവകാശം അവരെ പുറത്തെത്തിക്കുക എന്നതായിരുന്നു ആദ്യത്തെ മാര്ഗം. മറ്റൊന്ന്, ഭൂമിയുടെ മേല്ഭാഗത്തുനിന്ന് ഗുഹയിലേക്ക് മറ്റൊരു തുരങ്കമുണ്ടാക്കി കുട്ടികളെ പുറത്തെത്തിക്കുക. രണ്ടും പ്രയോഗികമായി ഏറെ സമയവും ശ്രമവും ആവശ്യമുള്ളവയായിരുന്നു. കനത്ത മഴയെക്കുറിച്ചുള്ള മുന്നറിയിപ്പും ഗുഹയില് ഓക്‌സിജന് കുറഞ്ഞുവരുന്ന സാഹചര്യവും കൂടിയായപ്പോള് അടിയന്തിര രക്ഷാപ്രവര്ത്തനം അനിവാര്യമാവുകയും ചെയ്തു.

ഇതേ തുടര്ന്നാണ് മഴ കുറഞ്ഞ സാഹചര്യം കൂടി ഉപയോഗപ്പെടുത്തി പുതിയ പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി രക്ഷാപദ്ധതിയെക്കുറിച്ച് കുടുംബാംഗങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്ത്തകര്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് അവര് കൂടെനിന്നത് കാര്യങ്ങള് കൂടുതല് എളുപ്പമാക്കി.
കുട്ടികളുള്ള സ്ഥലം മുതല് ഗുഹാമുഖം വരെ നൈലോണ് കൊണ്ടു നിര്മിച്ച ബലിഷ്ഠമായ കയര് സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. കൂടാതെ, ഓക്‌സിജന് ലഭ്യത കുറഞ്ഞ ഗുഹയിലെ വിവിധ ഭാഗങ്ങളില് ആവശ്യത്തിന് ഓക്‌സിജന് എത്തിച്ചു.

കുട്ടികളുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാണ് പുറത്തുവരുന്ന കുട്ടികളുടെ മുന്ഗണനാക്രമം നിശ്ചയിച്ചത്. ആരോഗ്യനില മോശമായ കുട്ടികളെ ആദ്യം പുറത്തെത്തിക്കാന് തീരുമാനിച്ചു. കുട്ടികള്‌ക്കൊപ്പം ഗുഹയില് ഉണ്ടായിരുന്ന ഡോക്ടര് ഇക്കാര്യത്തില് തീരുമാനമെടുത്തു. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങള് കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. നീന്തല് വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കുകയാണ് മുങ്ങള് വിദഗ്ധര് ചെയ്തത്.

ഒരു കുട്ടിക്കു മുന്നിലും പിന്നിലും ഓരോ ഡൈവര്മാര്. കുട്ടിക്കാവശ്യമായ ഓക്‌സിജന് സിലിണ്ടര് ഇതില് ഒരാളുടെ കൈവശം കരുതി. നീന്തലറിയാത്ത കുട്ടികള്ക്ക് കയറില് പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങി. ഗുഹയ്ക്കുള്ളിലെ കൂരിരുട്ടില് രക്ഷാപ്രവര്ത്തകരുടെ കൈവശമുള്ള ടോര്ച്ചുകള് മാത്രമായിരുന്നു വെളിച്ചത്തിനുള്ള ഏക ഉപാധി. എന്നാല്, പലയിടത്തും കാഴ്ച മറയ്ക്കുന്ന വിധത്തില് ചെളി നിറഞ്ഞിരുന്നു. ജലനിരപ്പനുസരിച്ച് ചിലയിടങ്ങളില് വെള്ളമില്ലാത്ത ഭാഗങ്ങളെത്തുമ്പോള് കുട്ടികള്ക്ക് നടന്നു നീങ്ങാന് സാധിക്കുമായിരുന്നു.

വെള്ളമുള്ള ഇടങ്ങളിലെത്തുമ്പോള് വീണ്ടും കയറിന്റെ സഹായത്തോടെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കും. പലയിടങ്ങളിലും വളരെ ഇടുങ്ങിയ ഭാഗങ്ങളാണ് ഗുഹയ്ക്കുണ്ടായിരുന്നത്. ഇപ്രകാരം നാലു കിലോമീറ്ററാണ് കുട്ടികള് സഞ്ചരിച്ചത്. ഗുഹയ്ക്കു വെളിയില്‌നിന്ന് രണ്ടു കിലോമീറ്ററോളം ഉള്ളില് വെള്ളമില്ലാത്ത അല്പം വിശാലമായ ഭാഗത്താണ് കുട്ടികളെ ആദ്യം എത്തിച്ചത്. അവിടെ വിശ്രമിച്ച ശേഷം പുറത്തേക്ക് എത്തിക്കുകയായിരുന്നു. ഗുഹയ്ക്കു പുറത്തുനിന്ന് കുട്ടികളുള്ള ഇടത്തെത്താന് മുങ്ങല് വിദഗ്ധര്ക്ക് വേണ്ടിയിരുന്നത് ആറ് മണിക്കൂറാണ്. ഒരു കുട്ടിയെ പുറത്തെത്തിക്കാന് 11 മണിക്കൂറോളം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ഒമ്പതു മണിക്കൂറില് താഴെ മാത്രമേ വേണ്ടിവന്നുള്ളൂ. ജലനിരപ്പ് കൂടുതല് ഉയരാതിരുന്നതും രക്ഷാപ്രവര്ത്തനം വേഗത്തിലാക്കി.

അതിനിടെ വ്യാഴാഴ്ച രാത്രി രക്ഷപ്രവര്ത്തനത്തില് ഏര്‌പ്പെട്ടിരിക്കെ ശ്വാസം മുട്ടി മരിച്ച മുന്‍ നാവികസേനാ മുങ്ങല് വിദ്ഗ്ധന് സമാന്‍ കുനാന് ലോകം അന്ത്യാഞ്ജലി അര്‍പ്പിച്ചു. ശ്വാസതടസത്തെ തുടര്ന്നു കുഴഞ്ഞു വീണാന് കുനാന്റെ അന്ത്യം. കുട്ടികള്‍ക്ക് ഓക്‌സിജന്‍ സിലണ്ടറുകള്‍ നല്‍കി മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഗുഹയ്ക്കുള്ളിലെ ഓക്‌സിജന് കുറഞ്ഞതു കൊണ്ടാണ് മുങ്ങല് വിദ്ഗധനായ കുനാന്‍ കുഴഞ്ഞുവീണത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.