സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ബിജെപി തലയെ തേടുന്നു, നടന്‍ അജിത് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. രജനീകാന്ത് കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത്. അജിതിനെ പാര്‍ട്ടിയിലെത്തിക്കാനാണ് സംസ്ഥാന ബി ജെ പി ഘടകം ഇപ്പോള്‍ ശ്രമിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പാളിപ്പോയിരുന്നു.
അജിത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനം എന്നുമാണ് സൂചന. തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിലാണ് അജിത്തിനെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ ബി ജെ പി ശ്രമിക്കുന്നത്.
തല എന്നാണ് ആരാധകര്‍ അജിത്തിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. എന്നാല്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോട് അജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല, ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പുത്തരിയല്ലാത്ത തമിഴ്‌നാട്ടില്‍ എംജിആര്‍, ജയലളിത, വിജയകാന്ത്, ശരത് കുമാര്‍, നെപ്പോളിയന്‍ എന്നിങ്ങളെ നീളുന്ന നിരയില്‍ തല അജിതും സ്ഥാനം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല