സ്വന്തം ലേഖകന്‍: സദാചാര ഗുണ്ടകളെ വെല്ലുവിളിച്ച് കൊച്ചിയില്‍ താലി ചുട്ടെരിക്കല്‍ സമരം നടത്തി. കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന സദാചാര പോലീസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി താലി ചുട്ടെരിച്ചത്.
പ്രകടനമായി എത്തിയ പ്രതിഷേധക്കാര്‍ കെട്ടുതാലി ചുട്ടെരിച്ച് തങ്ങളുടെ സ്വാതന്ത്ര പ്രഖ്യാപനം നടത്തുകയായിരുന്നു. പ്രണയത്തിനും ചുംബനത്തിനും ബലിത്തറകള്‍ ഒരുക്കുന്ന സദാചാര വാദികള്‍ക്കെതിരെയുള്ള പ്രതിഷേധം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ താലിക്ക് തീ കൊളുത്തിയത്.
ഞാറ്റുവേല സാംസ്കാരിക പ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗം ജെന്നി സുല്‍ഫത്ത് ഉദ്ഘാടനം ചെയ്തു. ആണ് പെണ് ബന്ധങ്ങള്‍ രതിയിലേക്കു ചുരുക്കി ആക്രമിക്കുന്ന സദാചാര വാദികള്‍ മനുഷ്യ വികാസത്തിന് എതിരാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ജമൈക്കന്‍ ഗായകന് ബോബ് മാര്‍ലിയുടെ അനുസ്മരണത്തിന്റെ ഭാഗമായായിരുന്നു വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. മരത്തില്‍ കെട്ടിത്തൂക്കിയ ഭീമന് താലിക്ക് തീകൊളുത്തി സതാചാര ഗുണ്ടായിസത്തിന്റെ അടിത്തറ ഇളക്കുന്നതായി പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു.
പരിപാടിക്കിടയില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വന്‍ പോലസ് സന്നാഹമാണ് സമരക്കാര്‍ക്ക് സംരക്ഷണമൊരുക്കി പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്. എങ്കിലും സ്ത്രീകളും കുട്ടികളുമടക്കം നാല്പതോളം പേര് ഭീഷണി വകവക്കാതെ പ്രതിഷേധത്തിനെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല