വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ എണ്‍പത്തിയഞ്ചോളം ഫ്രഞ്ച് മുസ്ലിംകള്‍ക്കു പാക് താലിബാന്‍ തീവ്രവാദ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. ജിഹാദ്-ഇ-ഇസ് ലി എന്ന പേരിലാണ് ഇവര്‍ പരിശീലനം നേടിയത്. ഇതിലൊരാളാണ് ഫ്രാന്‍സില്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്.
ഫ്രാന്‍സില്‍ പരക്കെ തീവ്രവാദി ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതി. ഇതിന്‍റെ ഭാഗമായിട്ടാണു മൂന്നു ജൂത സ്കൂള്‍ കുട്ടികളടക്കം നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലെ വസീറിസ്ഥാനിലുമാണ് ഇവര്‍ക്കു പരിശീലനം നല്‍കുന്നത്.
ക്യാംപില്‍ പങ്കെടുത്തവരില്‍ അധികവും ആഫ്രിക്കന്‍ വംശജരായ ഫ്രഞ്ച് പൗരന്‍മാരാണ്. സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, ആയുധ പരിശീലനം എന്നിവയാണ് ഇവര്‍ക്കു നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ചിലര്‍ ഫ്രാന്‍സില്‍ തിരിച്ചെത്തിയതായും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല