ഹാരി രാജകുമാരന്റെ അഫ്ഗാന്‍ ടൂറിനിടയില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയോ കൊലപ്പെടുത്തുകയോ ചെയ്യാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് താലിബാന്റെ ഭീഷണി. താലിബാന്റെ പ്രധാന ലക്ഷ്യം ഇരുപത്തിയേഴ്കാരനായ ഹാരി രാജകുമാരനാണന്ന് മിലിട്ടറി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ഹാരി രാജകുമാരനെ കൊല്ലാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് താലിബാന്റെ വക്താവ് സബിഹുളള മുജഹിദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മോണ്ട് പ്രവിശ്യയിലുളള ബ്രട്ടീഷ് സേനയിലേക്ക് ഹാരി രാജകുമാരന്‍ എത്തിയിട്ട് നാല് ദിവസമായി. അയാളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഹെല്‍മോണ്ടിലുളള താലിബാന്‍ കമാണ്ടേഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂജാഹിദ് പേര് വെളിപ്പെടുത്താത്ത സ്ഥലത്ത് നിന്ന് റോയിട്ടേഴ്‌സിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ ഹാരി ഓപ്പറേഷന്‍സ് എന്നതുകൊണ്ട് എന്താണ് അദ്ദേഹം വ്യക്തമാക്കുന്നതെന്ന് വിശദീകരിക്കാന്‍ മുജാഹിദ് തയ്യാറായില്ല. ലാസ് വാഗാസിലെ നഗ്നചിത്ര വിവാദത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിലെ പുതിയ ദൗത്യം ഹാരി രാജകുമാരന്‍ ഏറ്റെടുക്കുന്നത്. മിലിട്ടറിയില്‍ ക്യാപ്റ്റന്‍ റാങ്കിലുളള സൈനികനാണ് ഹാരി രാജകുമാരന്‍. 2008 ല്‍ അഫ്ഗാനിസ്ഥാനില്‍ ഗ്രൗണ്ട് എയര്‍ കണ്‍ട്രോളറായി ഹാരി രാജകുമാരന്‍ സേവനം അനുഷ്ടിച്ചിരുന്നു. എന്നാല്‍ ഈ വിവരം പുറത്തായതിനെ തുടര്‍ന്ന് അഫ്ഗാന്‍ സേവനം വെട്ടിച്ചുരുക്കാന്‍ ഹാരി രാജകുമാരനോട് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.
നഗ്ന ഫോട്ടോ വിവാദത്തിന് ശേഷം ഹാരി അപ്പാച്ചെ യൂണിറ്റിനോട് ഒപ്പം ചേര്‍ന്നത് വാര്‍ത്തയാവുകയായിരുന്നു. യുദ്ധത്തില്‍ ഏറ്റവും അപകട സാധ്യതയുളള പണിയാണ് അപ്പാച്ചെ ഹെലികോപ്റ്ററിലുളള യുദ്ധം. നാല് മാസമായി ബാസ്റ്റിയോണിലുളള ക്യാമ്പിലായിരുന്നു ഹാരി. ഹെലികോപ്റ്ററിലെ കോ പൈലറ്റ് ഗണ്ണര്‍ ആണ് ഹാരി രാജകുമാരന്‍. എയര്‍ക്രാഫ്റ്റിലിരുന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയാണ് ഇവരുടെ ജോലി. എന്നാല്‍ ഹാരി രാജകുമാരന്‍ സൈന്യത്തിലുണ്ടെന്ന വെളിപ്പെടുത്തല്‍ വിദേശ സൈറ്റുകളിലും മറ്റു വന്നതോടെ വീണ്ടും ഹാരി രാജകുമാരനെ ബ്രിട്ടനിലേക്ക് തന്നെ മടക്കി അയക്കാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല