കോളിവുഡിലും ടോളിവുഡിലും നമ്പര്‍ വണ്‍ നായികയായി മാറിയ തമന്നയ്ക്ക് ഹിന്ദി സിനിമാലോകത്തു നിന്ന് ഓഫറുകളുടെ പെരുമഴ. ഇതുവരെയും ബോളിവുഡില്‍ നിന്നു വന്ന ഓഫറുകള്‍ സ്വീകരിക്കാന്‍ തയാറായില്ല തമന്ന. ചാന്ദ് സാ റോഷന്‍ ചെഹ് ര എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് തമന്നയുടെ എന്‍ട്രി. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഹിന്ദിയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാതെ തെന്നിന്ത്യയിലേക്കു കൂടുമാറുകയും ചെയ്തു തമന്ന.
തമിഴും തെലുങ്കുമൊക്കെയായി നമ്പര്‍ വണ്‍ നായികാപദവി വരെയെത്തി ഈ നോര്‍ത്തിന്ത്യന്‍ സുന്ദരി. ഇപ്പോഴും മൂന്ന് തെലുങ്ക് സിനിമകളില്‍ ഒരേ സമയം നായികയാണ് തമന്ന. തമിഴ് സിനിമയിലെ ചെറിയ ഇടവേളയ്ക്കു വിരാമമിട്ട് തിരികെ വരാനും പ്ലാനുണ്ട്. ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഈ സമയത്താണ് ബോളിവുഡിന്‍റെ വിളിയും ശക്തമാകുന്നത്. ഒന്നും സ്വീകരിക്കാന്‍ തമന്ന തയാറായിട്ടില്ല. അജയ് ദേവ്ഗന്‍റെ നായികയായി വിളിച്ചിട്ടും അവസരം നിരസിക്കുകയായിരുന്നു.
നാലു ചിത്രങ്ങളിലേക്കാണ് തമന്നയെ വിളിച്ചത്. തെലുങ്കിലെ തിരക്കുകളാണ് ഇതൊക്കെ ഒഴിവാക്കാന്‍ തമന്നയെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ബോളിവുഡിനോടു വലിയ താത്പര്യവുമില്ല. തെലുങ്ക് കഴിഞ്ഞാല്‍ തമിഴിനോടാണ് പ്രിയം. ധനുഷ് നായകനായ വേങ്കൈയില്‍ അഭിനയിച്ച ശേഷം തമിഴകത്തു തമന്ന എത്തിയതേയില്ല. തനിക്കു യോജിച്ച വേഷങ്ങള്‍ ലഭിക്കാത്തതാണ് കാരണമെന്ന് തമന്ന പറയുന്നു. ഉടന്‍ തന്നെ തമിഴകത്തും തമന്ന സജീവമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല