താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചിനാനിയിലിന് രൂപതാ അംഗങ്ങള്‍ ലെസ്റ്ററില്‍ സ്വീകരണം നല്കി. അജപാലക ശുശ്രൂഷയില്‍ കാല് നൂറ്റാണ്ട് പിന്നിട്ട പിതാവിനെ താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു. താമരശ്ശേരി രൂപതയില്‍ നിന്നും യുകെയില്‍ എത്തി അജപാലക ദൌത്യം നിര്‍വ്വഹിക്കുന്ന ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിന്മാരായ ഫാ. തോമസ് കളപ്പുരയ്ക്കല്‍ റവ. ഡോ. മാത്യു ചൂരപൊയികയില്‍, വെയില്‍സില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. ജിമ്മി പുളിക്കക്കുന്നേല്‍ യുകെ സന്ദര്‍ശനത്തിനെത്തിയ ഫാ. മാത്യു പ്ലാത്തോട്ടം തുടങ്ങിയ വൈദികരെയും സ്വീകരിച്ചാനയിച്ചു.
താമരശ്ശേരി രൂപതയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപത്തിന് മുമ്പില്‍ പിതാവ് തിരി കൊളുത്തി പ്രാര്‍ഥിച്ച് സംഗമത്തിന് നാന്ദി കുറിച്ചു. തുടര്‍ന്ന് പിതാവിന്‍െറ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹ ബലി നടന്നു.
കുര്‍ബാനയ്ക്കുശേഷം പിതാവിന്‍െറ ജൂബിലി ആഘോഷത്തിന്‍െറ കേക്ക് മുറിച്ചു വിതരണം ചെയ്തു. സ്നേഹ വിരുന്നിനുശേഷം സംഗമവേദിക്ക് ആരംഭമായി. ജിമ്മി അച്ചനും തോമസ് അച്ചനും പ്ലാത്തോട്ടം അച്ചനും പിതാവിന് ആശംസകള്‍ അര്‍പ്പിച്ചു.
ജൂലിയ, ജാനെറ്റ്, ജോയ്ലി ത്രീ സിസ്റ്റെഴ്സിന്െറ ഗാനാലാപനം സംഗമത്തിന് മാറ്റുകൂട്ടി. ബനീറ്റ ബിനു, കെല്‍വിന്‍, ക്രിസ്റ്റഫര്‍ എന്നിവരുടെ നൃത്തങ്ങള്‍ വശ്യമനോഹരമായി. ഷൈന്‍ സാജു ആലപിച്ച ‘യെഹൂദിയായിലെ എന്ന ഗാനം ശ്രദ്ധേയമായി.
രൂപതാ കോര്‍ഡിനേറ്റര്‍മാരായ അപ്പച്ചന് കണ്ണഞ്ചിറ സ്വാഗതവും സ്റ്റാന്‍ലി പൈംപിള്ളില്‍ നന്ദിയും പ്രകാശിപ്പിച്ചു. ജോസ് മാത്യു ചുവപ്പുങ്കല്‍ പരിപാടിയുടെ അവതാരകനും കോര്‍ഡിനേറ്ററുമായിരുന്നു. സെബാസ്റ്റ്യന്‍ വര്‍ഗീസ്, പ്രിന്‍സ് ജോര്‍ജ് എന്നിവര്‍ നേതൃത്വം വഹിച്ചു. ജോബി ലെസ്റ്റര്‍, അഭിലാഷ്, ഷിജി എന്നിവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല