സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളി മാത്യു അലക്‌സാണ്ടറിന്റെ സഹോദരന്‍ സിറിയക്ക് ചാണ്ടി (തങ്കച്ചന്‍) ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ നാട്ടില്‍ വച്ച് നിര്യാതനായി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിയായ മാത്യു അലക്‌സാണ്ടറിന്റെ സഹോദരനായ സിറിയക്ക് ചാണ്ടിക്ക് 60 വയസായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സിറിയക്ക് ചാണ്ടി ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്ന സിറിയക്ക് ചാണ്ടി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്നു.
സംസ്‌ക്കാര ശുശ്രൂഷകള്‍ 23/06/16 (വ്യാഴാഴ്ച) ഉച്ചക്കുശേഷം 3 മണിക്ക് സ്വവസതിയില്‍ ആരംഭിക്കുന്നതും മൃതദേഹം അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
സിറിയക്ക് ചാണ്ടിയുടെ ഭാര്യ റോസമ്മ സിറിയക്ക് പിണ്ണാക്കനാട് കൊരട്ടിയില്‍ കുടുംബാംഗമാണ്. മാതാവ് സിസിലിയാമ്മ ചാണ്ടി ചക്കാമ്പുഴ കട്ടക്കയം കുടുംബാംഗമാണ്.
മക്കള്‍: സൗമ്യ സിറിയക്ക്, അലക്‌സ് ടോം സിറിയക്ക് (തോമസുകുട്ടി).
മരുമകന്‍: അലക്‌സ് ഫിലിപ്, പുത്തന്‍പുരയില്‍ കിഴപറയാര്‍.
കൊച്ചു മകന്‍: റയാന്‍ അലക്‌സ്.
സഹോദരങ്ങള്‍: അവിരാച്ചന്‍ (യുകെ), മേഴ്‌സി വിന്‍സന്റ് (കൊട്ടാരം, കപ്പാട്), ചാണ്ടിക്കുഞ്ഞ് (അന്ത്യാളം), ഔസേപ്പച്ചന്‍ (അന്ത്യാളം), ലൈസമ്മ തോമസ് (പുരയിടം, മേരിലാന്റ്), ഷീനാ ഷാജ തിയ്യാട്ടുശ്ശേരിയില്‍ (യുകെ), ബീനാ മനോജ് ഇടമന (കാനഡ), മാത്യു അലക്‌സാണ്ടര്‍ (യുകെ).
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: +91 8281931542
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല