സ്വന്തം ലേഖകന്‍: തീവ്രവാദികളുടെ വേട്ടയാടലും വധഭീഷണിയും തുടര്‍ക്കഥയായതിനെ തുടര്‍ന്ന് എഴുത്തുകാരി തസ്ലീമ നസ്രീന്‍ ഇന്ത്യയിലെ താമസം മതിയാക്കി അമേരിക്കയിലേക്ക് മാറി. ബംഗ്ലദേശിലെ അല്‍ഖായിദ ബന്ധമുള്ള തീവ്രവാദ സംഘടനകളാണ് പ്രശസ്ത ബംഗ്ലാ എഴുത്തുകാരിയായ തസ്ലീമക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്.
കഴിഞ്ഞ നാലുമാസത്തിനിടെ എഴുത്തുകാരായ അവിജിത് റോയ്, വാഷിഖര്‍ റഹ്മാന്‍, അനന്ത ബിജോയ് ദാസ് എന്നിവരെ ഈ തീവ്രവാദ സംഘങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സ്വീഡന്‍ പൗരത്വമുള്ള അന്‍പത്തിരണ്ടുകാരിയായ തസ്ലീമ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് 1994 ല്‍ സ്വന്തം രാജ്യം ഉപേക്ഷിക്കുകയായിരുന്നു.
ഇതിനു ശേഷം യുഎസ്, യൂറോപ്പ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ മാറി മാറിയാണ് ഇവരുടെ ജീവിതം. 2004 മുതല്‍ തസ്ലീമക്ക് ഇന്ത്യ തുടര്‍ച്ചയായി വീസ പുതുക്കി നല്‍കിയിരുന്നു. എക്കാലവും ഇന്ത്യയില്‍, പ്രത്യേകിച്ച് കൊല്‍ക്കത്തയില്‍ ജീവിക്കാനുള്ള മോഹം അവര്‍ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു.
2007 ല്‍ ചില മുസ്!ലിം വിഭാഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തസ്ലീമക്ക് കൊല്‍ക്കത്ത വിടേണ്ടി വന്നത്. കഴിഞ്ഞ ആഴ്ച യുഎസിലെത്തിയ തസ്ലീമക്ക് പുതിയ ജീവിതം തുടങ്ങാന്‍ വേണ്ട സഹായം നല്‍കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇന്‍ക്വയറി എന്ന സംഘടനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല