സ്വന്തം ലേഖകന്‍: മുസ്ലീം കുട്ടികളെ ബെല്‍റ്റ് ബോംബ് സ്ഥാപിക്കാനും സ്വയം പൊട്ടിത്തെറിക്കാനും പഠിപ്പിക്കുന്നതായി എഴുത്തുകാരി തസ്ലീമ നസ്രീന്‍. അമേരിക്കയില്‍ 14 കാരനായ അഹമ്മദ് മുഹമ്മദ് എന്ന മുസ്ലിം ബാലന്‍ സ്വയം നിര്‍മിച്ച ക്‌ളോക്കുമായി സ്‌കൂളിലെത്തുകയും സ്‌ഫോടകവസ്തുവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് പിടിയിലാവുകയും ചെയ്ത സംഭവത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനകളാണ് തസ്ലീമയെ വീണ്ടും വിവാദത്തില്‍പ്പെടുത്തിയത്.
മുസ്ലീംകുട്ടികളെ ബെല്‍റ്റ് ബോംബ് സ്ഥാപിക്കാനും സ്വയം പൊട്ടിത്തെറിക്കാനും പഠിപ്പുക്കുന്നുണ്ടെന്നും അതുകൊണ്ട് ഇത്തരം ആശങ്ക ഉണ്ടാകുന്നതില്‍ അത്ഭുതമില്ലെന്നുമായിരുന്നു തസ്ലീമയുടെ പ്രതികരണം.
അഹമ്മദിന്രെ ടീച്ചറിനുണ്ടായ വ്യാകുലത കണ്ടില്ലെന്ന് നടിക്കാനാവില്ല. അഹമ്മദ് സമര്‍ത്ഥനായ കുട്ടിയാണ്. എന്നാല്‍,? മുസ്ലീങ്ങളായ ആണ്‍കുട്ടികള്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നുണ്ടെന്നത് ഒരു സത്യമാണ്. അതുകൊണ്ടു തന്നെ,? മറ്റുള്ളവര്‍ക്കുണ്ടാകുന്ന ഭീതിയ്ക്ക് അടിസ്ഥാനമില്ലെന്ന് പറയാനാവില്ലെന്നും തസ്ലീമ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിണ് ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന തസ്ലീമയുടെ വിവാദ പ്രസ്താവന ഉണ്ടായത്.
നേരത്തെ,? തസ്ലീമ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശവും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബോസ്റ്റണില്‍ സ്‌ഫോടനം നടത്തിയ സര്‍നേവ് സഹോദരങ്ങളും ഒരിക്കല്‍ നല്ലവരായിരുന്നുവെന്നും അവരെ ഇസ്ലാം വിശ്വാസികളാണ് മനസു മാറ്റിയതെന്നുമായിരുന്നു തസ്ലീമ ആരോപിച്ചത്. അമേരിക്കയിലെ വെള്ളക്കാരായ കുട്ടികള്‍ ആയുധം കൈവശം വെയ്ക്കുകയും ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍,? അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. അവരെ ക്രിസ്ത്യാനികള്‍ പ്രലോഭിപ്പിക്കുന്നില്ല. പക്ഷെ,? മുസീം കുട്ടികളെ ഇസ്ലാമിന്രെ പേരില്‍ ബോക്കോ ഹറാമും ഐസിസും മസ്തിഷ്‌കപ്രക്ഷാളനം നടത്തുകയാണെന്നുമാണ് അവര്‍ കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല