ഗായകനായും അഭിനേതാവായും പേരെടുത്തതിന് ശേഷം സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും അച്ഛന്റെ മകന് പിഴച്ചില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം യുവപ്രതിഭയുടെ സംവിധായക മികവ് കൂടി വിളിച്ചോതുന്ന ചിത്രമായിരുന്നു.
മലയാള സിനിമയെ വിവാദത്തിലാഴ്ത്തിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറില്‍ വിനീത് അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും ഒരുസംഘത്തിന്റെ നോട്ടപ്പുള്ളിയായി വിനീത് മാറി. രണ്ടാമത് സംവിധാനം ചെയ്യുന്ന തട്ടത്തിന്‍ മറയത്ത് ഏതുവിധേയനെയും തകര്‍ക്കുകയായിരുന്നു ഈ ഗൂഢസംഘത്തിന്റെ ലക്ഷ്യം.
തട്ടത്തിന്‍ മറയത്ത് ആദ്യം നിര്‍മിയ്ക്കാമെന്നേറ്റ നിര്‍മാതാവ് അവസാനനിമിഷം പിന്‍വലിഞ്ഞത് ഇതിന്റെ ഭാഗമായിരുന്നുവെന്ന് പറയപ്പെടുന്നു. വിനീതിനെ ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നറിഞ്ഞതോടെ സിനിമ നിര്‍മിയ്ക്കാന്‍ ശ്രീനിവാസനും മുകേഷും തന്നെ രംഗത്തുവരികയായിരുന്നു.
ഇവരൊന്നിച്ച് ആദ്യം നിര്‍മിച്ച കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം രണ്ടാമത് നിര്‍മിയ്ക്കുന്ന സിനിമയാണ് തട്ടത്തിന്‍ മറയത്ത്. ഇതുമാത്രമല്ല, മറ്റൊരു രസകരമായ കാര്യം കൂടി ഈ സിനിമകള്‍ക്ക് പിന്നിലുണ്ട്. ആദ്യ സിനിമ സംവിധാനം ചെയ്തത് ശ്രീനിയുടെ അളിയന്‍ എം മോഹനായിരുന്നെങ്കില്‍ രണ്ടാം സിനിമയൊരുക്കുന്നത് മകന്‍ വിനീത് ശ്രീനിവാസനാണ്.
ജൂലൈയില്‍ ചാര്‍ട്ട് ചെയ്തിരിയ്ക്കുന്ന തട്ടത്തിന്‍ മറയത്തിനെ തിയറ്ററുളില്‍ വച്ച് തകര്‍ക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ടത്രേ. ആദ്യദിനങ്ങളില്‍ പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്ന് അകറ്റാനുള്ള നീക്കങ്ങളാണ് കൊണ്ടുപിടിച്ച് പുരോഗമിയ്ക്കുന്നത്. ശ്രീനിയും വിനീതും ജാഗ്രതൈ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല