എ. പി. രാധാകൃഷ്ണന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വരുന്ന ശനിയാഴ്ച (27 ജൂണ്‍) നു ക്രോയ്ടനിലെ ആര്‍ച്ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാദമിയില്‍ വെച്ച് നടത്തുന്ന തത്ത്വ സമീക്ഷക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെരിറ്റെജിന്റെ ഡയറക്ടര്‍ ഉം പ്രശസ്ത പ്രഭാഷകനുമായ ഡോ.എന്‍. ഗോപാലകൃഷ്ണന് പങ്കെടുക്കുന്ന പരിപാടിയില്‍ കലാ പരിപാടികള്‍ക്ക് യു കെ യില്‍ പ്രഗല്ഭകലാകാരന്മാര് എത്തിചേരും. ശാസ്ത്രിയ സംഗീതവും നൃത്തവും ആണ് കലാ പരിപാടികളില്‍ ഉള്പെടുതിയിട്ടുള്ളത്.
രാഗ തരംഗിണി എന്ന പേര് നല്ക്കിയിട്ടുള്ള സംഗീത പരിപാടി പ്രശസ്ത വയലിന് കലാകരാന് ദുരൈ ബാലസുബ്രമണ്യന്റെ ആശയത്തിലാണ് ഇതള്‍ വിരിയുന്നത്. ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം പരിപാടികള്‍ അവതരിപിക്കുകയും ചെന്നൈയില്‍ എല്ലാ വര്‍ഷവും നടക്കുന്ന മാര്‍കഴി ഉത്സവത്തില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്യുന്ന ശ്രീ ദുരൈ ബാലസുബ്രമണ്യന് തമിഴ്നാട് മ്യൂസിക് കോളേജില്‍ വയലിന് അധ്യാപകനും ആയിരുന്നു. ആകാശവാണി എ ഗ്രേഡ് കലാകാരന് കൂടിയായ ശ്രീ ദുരൈ ബാലസുബ്രമണ്യന് മികച്ച ഒരുകൂട്ടം കലാകാരന്മാരെ അണിനിരത്തിയാണ് രാഗ തരംഗിണി അവതരിപിക്കുന്നത്. അദ്ധേഹത്തിന്റെ മുതിര്‍ന്ന ശിഷ്യരെ കൂടാതെ യു കെ യിലെ പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന് ഫഹദ്, കര്‍ണാടക സംഗീത ഉപാസകന് നവനീത് ജയന്, അരുണ്‍ ജാതവേധം തുടങ്ങി പ്രഗല്ഭ ഗായകരും വിവിധ ഉപകരണ സംഗീത കലാകാരന്മാരും പരിപാടിയില്‍ പങ്കെടുക്കും.
ലണ്ടന്‍ ഹിന്ദു ഐക്യവേദി ശിവരാത്രിയോടനുബന്ധ്ച്ചു നടത്തിയ നൃത്തോത്സവത്തില്‍ പ്രേക്ഷക പ്രശംസ നേടിയ വിനോദ് നായര്‍ നികിത കൃഷ്ണ അയര് എന്നിവര്‍ തന്നെയാണ് ഇത്തവണയും നൃത്തം അവതരിപിക്കുന്നത്. എത്ര കണ്ടാലും മതിവരാത്ത ഇവരുടെ നൃത്ത ചുവടുകള്‍ വീണ്ടും കാണുവാനുള്ള അവസരമാണ് തത്ത്വ സമീക്ഷ ഭക്തര്‍ക്ക് മുന്നില്‍ വെക്കുന്നത്. വിദ്വാന് ശ്രീ ജി. ഗുരുമൂര്‍ത്തി ചിട്ടപെടുത്തി വിദ്വാന് ബാലസുബ്രമണ്യം ശര്‍മ്മ സംഗീത സംവിധാനം നിര്‍വഹിച്ച നരസിംഹ സ്തുതിയാണ് അരങ്ങില്‍ അവതരിപികുന്നത്. വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങുന്ന പരിപാടി രാത്രി 9 മണിവരെ ഉണ്ടായിരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തത്ത്വ സമീക്ഷയില്‍ പങ്കെടുത്തു ആ ദിവസത്തെ ധന്യമാകണമെന്ന് ഭാരവാഹികള്‍ പ്രത്യേകം അഭ്യര്‍ഥിച്ചു.
തത്ത്വ സമീക്ഷ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
The Arch Bishop Lanfranc Academy
Mitcham Road CR9 3AS
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല