1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2012

ഹൃദ്രോഗം എത്രത്തോളം പ്രശ്നക്കാരനാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നുമില്ല. ഹൃദ്രോഗം ബാധിച്ചാല്‍ പിന്നെ കാര്യമായ ജോലിയൊന്നും ചെയ്യാനാവില്ല. കള്ളുകുടി, സിഗരറ്റ് വലി തുടങ്ങിയ കാര്യങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി ബ്രിട്ടണിലെ ഹൃദ്രോഗികള്‍ സന്തോഷത്തിലാണ്. പുതിയതായി ലൈസന്‍സ് കിട്ടിയ 1.40 പൗണ്ട് മാത്രം വിലയുള്ള ഒരു മരുന്നുകൊണ്ട് വര്‍ഷത്തില്‍ പതിനായിരത്തോളം ഹൃദ്രോഗികളാണ് സുഖംപ്രാപിക്കുന്നത്.

രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കരുത്ത് കൂട്ടുക, ഹൃദ്രോഗികളുടെ മരണനിരക്ക് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ മരുന്ന് കുറച്ചുകാലം കൊണ്ട് ചെയ്തിരിക്കുന്നത്. ഹൃദ്രോഗികളിലെ മരണനിരക്ക് 39% വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ രോഗികളെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റോയല്‍ ബ്രോംപ്റ്റണ്‍ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന്‍ പ്രൊഫ. മാര്‍ട്ടിന്‍ കൗള്‍ പറയുന്നത്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ അഡ്മിറ്റാകുന്ന രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

ഐവാബ്രാഡിന്‍ എന്ന മരുന്നാണ് ഇപ്പോള്‍ ബ്രിട്ടണിലെ പതിനായിരക്കണക്കിന് രോഗികളെ രക്ഷിക്കുന്നത്. 2005ല്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകാരം നല്‍കിയ ഐവാബ്രാഡിന്‍ കുറഞ്ഞകാലംകൊണ്ട് ബ്രിട്ടണിലെ ഏറ്റവും പ്രിയപ്പെട്ട മരുന്നായി മാറി. ഇപ്പോള്‍തന്നെ ബ്രിട്ടണിലെ ഇരുപതിനായിരം രോഗികളാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. 6,500 ഹൃദ്രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ച പ്രൊഫ കൗളി പറയുന്നത് എന്‍എച്ച്എസിന്റെ പണം സംരക്ഷിക്കുന്ന മരുന്നാണിതെന്നാണ്. ഈ മരുന്ന് നിലവില്‍ വന്നതോടെ ഒരു ഹൃദ്രോഗിയെ ചികിത്സിക്കാന്‍ എന്‍എച്ച്എസിന് ഒരുവര്‍ഷം ചെലവാകുന്ന തുക കേവലം 500 പൗണ്ടാണ്. അതുകൊണ്ടുതന്നെ എല്ലാ എന്‍എച്ച്എസ് ഡോക്ടര്‍മാരും ഇപ്പോള്‍ ഈ മരുന്നാണ് രോഗികള്‍ക്ക് നല്‍കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് 900,000 ഹൃദ്രോഗികളാണ് ബ്രിട്ടണില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ 200,000 പേരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹൃദ്രോഗം ബാധിച്ചുള്ള മരണനിരക്കില്‍ 39% കുറവുണ്ടായപ്പോള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവരുടെ എണ്ണത്തില്‍ ഇരുപത്തിയൊന്‍പത് ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ഈ മരുന്ന് കഴിച്ച് വീട്ടിലിരുന്നാല്‍ മതിയെന്നതാണ് ഗുണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.