പലര്‍ക്കും പലതരത്തിലാണെങ്കിലും വീടിന് ഒരു സങ്കല്പമൊക്കെയുണ്ട്. എന്നാല്‍ ചിലപ്പോള്‍ എല്ലാ സങ്കല്പങ്ങളെയും തകര്‍ത്തു കളയുന്ന വീടുകളും ഉണ്ടാകാറുണ്ട്. അത് ലോകത്തില്‍ പലയിടങ്ങളിലും സംഭവിച്ചിട്ടുള്ള കാര്യമാണ്. കടലിലും കായലിലുമെല്ലാം വീടുകള്‍ പണിയുന്നവരുണ്ട്. എന്നാല്‍ സങ്കല്പത്തിന്റെ എല്ലാ സീമകളെയും ഭേദിച്ചുകൊണ്ട് വീടു പണിയുന്നവരും കുറവല്ല തന്നെ.
അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.8 മില്യണ്‍ പൗണ്ടിന്റെ മോട്ടോര്‍ വീടിനെക്കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓസ്ട്രേലിയന്‍ കമ്പനിയായ മാര്‍ച്ചി മൊബൈല്‍സാണ് ഇത്ര വിലകൂടിയ ലക്ഷ്വറി മോട്ടോര്‍ വീട് പുറത്തിറക്കിയത്. വീടിനുവേണ്ടി കൊതിക്കുന്നവര്‍ക്കുവേണ്ടിയല്ല ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ലക്ഷ്വറി ലൈഫ് ആസ്വാദിച്ച കറങ്ങി നടക്കണം എന്നുള്ളവരെയാണ് കമ്പനി ലക്ഷ്യംവെച്ചിരിക്കുന്നത്.
അത്യാവശ്യം പൈസയും അല്പം വട്ടുമുണ്ടെങ്കില്‍ വാങ്ങാവുന്ന ഉഗ്രനൊരു വീടാണ് ഇതെന്ന് മാദ്ധ്യമങ്ങള്‍ പറയാതെ പറയുന്നുണ്ട്. ജയിംസ് ബോണ്ട് സിനിമകളിലെ വണ്ടികളെ ഓര്‍മ്മിപ്പിക്കുന്ന ഇതിന്റെ രൂപവും സൗന്ദര്യവുമെല്ലാം. പന്ത്രണ്ട് മീറ്ററോളം വലുപ്പമാണ് ഇതിന് ആകപ്പാടെ ഉള്ളത്. മോട്ടോര്‍ വീടിന്റെ ഉള്‍ഭാഗം മുപ്പത് സ്ക്വയര്‍ മീറ്റര്‍ കാണും. മോട്ടോര്‍ വീടിന് റൂഫ്ടോപ്പ് ഉണ്ട്. അതായത് അസ്തമയമൊക്കെ കണ്ട് സമയം കളയണെങ്കില്‍ സ്വന്തം വീട്ടിലേക്ക് പോണമെന്നൊന്നുമില്ല. ഇതില്‍തന്നെ സൗകര്യമുണ്ട്.
നാല്‍പത് ഇഞ്ചിന്റെ ഫ്ലാറ്റ് സ്ക്രീന്‍ ടിവി, നല്ല ഒന്നാന്തരം ടോയ്ലെറ്റ് , ബെഡ്റൂം, സാറ്റാലൈറ്റ് ടിവി, മൊബൈല്‍ ഇന്റര്‍നെറ്റ്, ഹീറ്റിംങ്ങ് ഫ്ലോര്‍ എന്നിങ്ങനെ സൗകര്യങ്ങളുടെ ആഘോഷമാണ് ഈ മോട്ടോര്‍ വാനില്‍ ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല