1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2011

ലണ്ടന്‍: 1904ല്‍ പണി കഴിപ്പിച്ച ഒരു കാറിന്റെ എന്‍ജിന്‍ കണ്ടിഷനെക്കുറിച്ച് കേട്ടാല്‍ ഇപ്പോഴത്തെ കാറ് കമ്പനികളെല്ലാം ഓടി ഒളിക്കും. കാരണം, ഇപ്പോഴും അതിന്റെ എന്‍ജിന്‍ കണ്ടിഷനെക്കുറിച്ച് അപാരമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഈ വാഹനം കേടായിട്ടില്ലെന്നും വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ടി വന്നിട്ടില്ലെന്നും കാറിന്റെ ഉടമസ്ഥര്‍ പറയുന്നു. തെക്ക് പടിഞ്ഞാറന്‍ ഇംഗ്‌ളണ്ടിലെ ഡോര്‍സെറ്റിലാണ് ഈ വോള്‍സിലി-6 കാര്‍ ഉള്ളത്. രണ്ട് സീറ്റ് മാത്രമുള്ള ഒറ്റ സിലിണ്ടര്‍ വണ്ടിയാണ് ഇത്. മണിക്കൂറില്‍ 46 കിലോമീറ്ററാണ് പരമാവധി വേഗത. മൈലേജാകാട്ടെ 17 കിലോമീറ്ററും.

അടുത്തിടെ നടന്ന മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ടെസ്റ്റില്‍ (എം.ഒ.ടി) ഈ കാര്‍ പാസായിരുന്നു. ഇരുപത് വര്‍ഷം പോലും പഴക്കമില്ലാത്ത പല കാറുകള്‍ക്കും റോഡിലിറങ്ങാന്‍ അനുമതി കിട്ടാതെ പോയ ടെസ്റ്റാണ് ഈ കാര്‍ വിജയിച്ചത്.

ബ്രിട്ടനില്‍ പുക, വാഹന സുരക്ഷ എന്നിവ പരിശോധിക്കുന്ന ടെസ്റ്റാണ് ഇത്. മൂന്ന് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള എല്ലാ വാഹനങ്ങളും റോഡിലിറങ്ങാന്‍ വര്‍ഷാവര്‍ഷം ഈ ടെസ്റ്റ് വിജയിക്കണം. ഡോര്‍സെറ്റ് സ്വദേശികളായ ബ്രിയാന്‍ കാസ്‌ലിയും (65) ഭാര്യ പാറ്റും(63) ഇതിന്റെ ഇപ്പോഴത്തെ ഉടമകള്‍. 2004ല്‍ ഒരു സുഹൃത്തില്‍ നിന്നാണ് ഇവര്‍ ഈ കാര്‍ വാങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.