മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടിയാണ് മിക്ക മലയാളികളും യുകെയിലേക്ക് കുടിയേറിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി കണ്ടു വരുന്ന സാമ്പത്തിക പ്രതിസന്ധിയും മറ്റും മൂലം ബ്രിട്ടീഷ് ഗവണ്മെന്റ് കുടിയേറ്റ തൊഴിലാളികളെ പടിക്ക് പുറത്താക്കാനുമുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്തു. എന്നാലും യുകെയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളും തൊഴില്‍ ലഭിക്കാന്‍ സാധ്യത ഇല്ലാത്ത സ്ഥാലങ്ങളും ഏതെന്നറിയാന്‍ കുടിയേറ്റ ജനതയ്ക്കും താല്പര്യം ഉണ്ടാകും കാരണം ബഹുഭൂരിപക്ഷം ബ്രിട്ടീഷ് ജനങ്ങളും മടിയന്മാര് ആണ് എന്നതിനാല്‍ സര്‍ക്കാര്‍ നല്കുന്ന ബെനിഫിറ്റ് കൈപ്പറ്റിയാണ് അവര്‍ ജീവിക്കാന്‍ താല്പര്യപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ ജോലിയോട് ഉത്തരവാദിത്വം കാണിക്കുന്ന കുടിയേറ്റക്കാരെ ആശ്രയിക്കാന്‍ തൊഴില്‍ ദാതാക്കള്‍ നിര്‍ബന്ധിതരാകും എന്നതുതന്നെ. എന്തായാലും ബ്രിട്ടനില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം സ്കോട്ട്ലാന്‍ഡിലെ അബര്ഡീന് ആണ്. തൊഴില്‍ ഒഴിവുകളും തോഴിളില്ലാത്തവരുടെ എണ്ണവും നോക്കിയാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. പഠനത്തില്‍ അബര്ഡീന് എളുപ്പം തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാമതായി. ഈ നഗരത്തില്‍ മറ്റു സ്ഥലങ്ങളിലെ കണകുകള്‍ വെച്ച് നോക്കുമ്പോള്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാണ്. അതേസമയം ഓയില്‍, ഗ്യാസ് മേഖലകളിലെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയുടെ പതിനെട്ട് ഇരട്ടിയും ആണത്രേ!
അബര്ഡീനിന് പുറകെ റീഡിംങ്ങും ലണ്ടാനുമാണ് തൊഴില്‍ ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലങ്ങളില്‍ രണ്ടും മൂന്നും സ്ഥാനം കയ്യടക്കിയത്. അതേസമയം യുകെയില്‍ തൊഴില്‍ അന്വേഷകരെ ഏറ്റവും കൂടുതല്‍ നടത്തിപ്പിക്കുന്ന സ്ഥലം ഹള്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ ഒരു വെക്കന്സിക്ക് അപേക്ഷിക്കുന്ന ആളുകളുടെ ശരാശരി ഏണ്ണം 80 ആണ്. അബര്‍ഡീനില്‍ ഇത് വെറും 0.88 ആണെന്നിരിക്കെ ഇക്കാര്യത്തില്‍ ഈ രണ്ടു സ്ഥലങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഹള്ളിനു തൊട്ടു മുന്പില് സ്റ്റോക്ക്-ഓണ്‍-ട്രെന്റ് ആണ് പട്ടികയില്‍ ഇടം നേടിയത്. ഇവിടെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കുന്നത് ശരാശരി 72 ആളുകളാണ്. സ്ഥലം മാറുന്നതിനനുസരിച്ച് തൊഴിലുകളും വ്യത്യാസപ്പെടുന്നു എന്ന് ജോബ് വെബ്സൈറ്റായ അട്സോണ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെല്‍ഫാസ്റ്റ് കോള്‍ സെന്റര്‍ ജോബുകളില്‍ നാഷണല്‍ ശരാശരിയേക്കാള്‍ മൂന്നിരട്ടി മുന്നില്‍ നില്ക്കുന്നു. മാര്‍ക്കറ്റിംഗ് ആന്‍ഡ് സേല്സ് ജോലികളുടെ എണ്ണത്തില്‍ മാഞ്ചസ്റ്റര്‍ മുന്‍പന്തിയില്‍ നില്ക്കുമ്പോള് സാമ്പത്തിക മേഖലയിലെ ജോലിക്കാര്‍ക്ക് ജോലി നേടാന്‍ എളുപ്പം എഡിന്‍ബര്‍ഗ് ആണ്. ലണ്ടനില്‍ ആകട്ടെ സെക്രട്ടറി, എസ്റ്റേറ്റ് ഏജന്റ് എന്നിവരുടെ കേന്ദ്രമാണ്. ഇത്തര്‍ക്കാര്‍ക്ക് വന്‍ തൊഴില്‍ സാധ്യതയാണ് ലണ്ടനില്‍. യുകെയിലെ കണ്‍സ്ട്രക്ഷന്‍, ഐട്ടി തുടങ്ങിയ മേഖലകളുടെ കാര്യമെടുത്താല്‍ ലിവര്‍പൂള്‍ ജോലി ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള സ്ഥലമാണ്. ബ്രിട്ടന്റെ തൊഴിലില്ലായ്മ 2.7 മില്യന്‍ കടന്നു എന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. ബ്രിട്ടനില്‍ തൊഴില്‍ നേടാന്‍ എളുപ്പമുള്ള സ്ഥലങ്ങളുടെയും പ്രയാസമുള്ള സ്ഥലങ്ങളുടെയും പട്ടിക ചുവടെ കൊടുക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല