സ്വന്തം ലേഖകന്‍: മലാലയുടെ തലയില്‍ വെടിയുണ്ട ഇല്ലായിരുന്നു, എല്ലാം വെറും നാടകം, വെളിപ്പെടുത്തലുമായി പാക് എംപി. പാകിസ്താനിലെ സ്വാത് താഴ്വരയില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേല്‍ക്കുകയും തുടര്‍ന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടി സമാധാനത്തിന്റെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയുമെല്ലാം ആഗോള പ്രചാരകമാറിയ മലാല യൂസഫ്‌സായ് ഒരു തിരക്കഥയുടെ ഭാഗമാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മലാലയുടെ നാട്ടില്‍ നിന്നുള്ള ഒരു വനിതാ എംപിയാണ്.
മുന്‍നിശ്ചയിച്ച പ്രകാരമുള്ള നാടകമായിരുന്നു മലാലയ്ക്ക് നേരെയുള്ള ആക്രമണമെന്നാണ് പാക് എംപിയായ മുസാറത്ത് അഹ്മദ്‌സേബ് പറയുന്നത്. ഇമ്രാന്‍ഖാന്റെ ടെഹ്‌റീക്ഇഇന്‍സാഫിന്റെ വനിതാ നേതാവാണ് മുസാറത്ത്. മലാല ബിബിസിക്ക് വേണ്ടി എഴുതിയിരുന്നുവെന്നതും, ശേഷം നടന്ന ആക്രമണവും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും, ഉര്‍ദു ദിനപത്രമായ ഉമ്മത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആരോപിക്കുന്നു. 2012ല്‍ മലാലയ്ക്ക് വെടികൊള്ളുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണത്രേ ഇതിനായുള്ള പദ്ധതി തയ്യാറാക്കിയത്. മലാല ജീവിച്ചിരുന്ന സ്വാത് താഴ്വരയിലെ മുന്‍ഭരണാധികാരിയുടെ മരുമകള്‍കൂടിയാണ് അഹ്മദ്‌സേബ്.
മലാലയുടെ തലയ്ക്കുള്ളില്‍ വെടിയുണ്ടയേ ഇല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. സ്വാത്തില്‍ വെടിയേറ്റശേഷം നടത്തിയ സിടി സ്‌കാനില്‍ മലാലയുടെ തലയില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നില്ല. പക്ഷെ പെഷവാറിലെ പരിശോധനകളില്‍ വെടിയുണ്ടയുണ്ടയുണ്ടെന്ന് കണ്ടെത്തി. ഇതും പദ്ധതിയുടെ ഭാഗമായിരുന്നു. മലാലയുടെ ചികിത്സയില്‍ ഭാഗമായ എല്ലാവര്‍ക്കും സര്‍ക്കാര്‍ ഭൂമിനല്‍കി വീട് വെച്ചുകൊടുത്തിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. സിടി സ്‌കാനെടുത്ത ഉദ്യോഗസ്ഥനും പരിശോധിച്ച ഡോക്ടര്‍ക്കും സ്ഥലം നല്‍കിയെന്നും അവര്‍ ആരോപിക്കുന്നു.
ബിബിസിയില്‍ ഗുല്‍മ്മക്കായി എന്ന പേരില്‍ എഴുതുന്നവെന്ന് പ്രചരിപ്പിക്കപ്പെട്ട കാലത്ത്, മലാലയ്ക്ക് എഴുത്തും വായനയും പോലുമറിയില്ലെന്നും അഹ്മദ്‌സേബ് പറയുന്നു. കഥ കൃത്യമായി മലാലയെ പഠിപ്പിക്കാന്‍, ഒരു അമേരിക്കക്കാരന്‍ അവരുടെ വീട്ടില്‍ ഇക്കാലക്ക് മൂന്ന് മാസം താമസിച്ചിരുന്നത്രേ. എന്താണ് പെട്ടന്ന് ഇത്തരത്തില്‍ ഇവര്‍ പെരുമാറാനുള്ള കാരണമെന്ന് ഇനിയും വ്യക്തമല്ല. അതേസമയം മുസാറത്തിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും 2014ല്‍ തന്നെ ഇവരെ പുറത്താക്കിയതാണെന്നും പിടിഐ വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല