1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2011

കൌമാരത്തില്‍ പിതാവിനാലും യൌവനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ മക്കളാലും സംരക്ഷിക്കപ്പെടെണ്ടവള്‍ ആണ് സ്ത്രീ. എന്നാല്‍ പുതിയ പഠനം വെളിച്ചത്തു കൊണ്ട് വരുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ആണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.45 വയസു പ്രായമായ സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ കുട്ടികള്‍ ഇല്ലാത്തവര്‍ ആണത്രേ, ഇവരില്‍ പലരും തൊഴിലില്‍ വിജയം കൈവരിച്ചവര്‍ ആണെന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഈ തലമുറയില്‍ അതേസമയം പത്തില്‍ ഒരാള്‍ക്ക്‌ നാലു കുട്ടികള്‍ വെച്ചുണ്ടെന്നും പഠനം പറയുന്നു. 1945ല്‍ ജനിച്ച സ്ത്രീകളുടെ കുടുംബത്തില്‍ സാധാരണയായി രണ്ടു കുട്ടികള്‍ ആണുള്ളത്.

1965 ല്‍ ജനിച്ച സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ എന്നനിലയില്‍ സംരക്ഷിക്കുവാന്‍ കുട്ടികളില്ലാതിരിക്കുകയാണ്. എന്നാല്‍ 1939 കളുടെ മദ്ധ്യത്തില്‍ ജനിച്ചവര്‍ക്ക് ഇത് ഒന്‍പതില്‍ ഒരാള്‍ എന്ന നിലയിലും. ഇതിനു കാരണമായി കണ്ടെത്തിയിരിക്കുന്നതു കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്തി കൊണ്ട് വരാനുള്ള ബുദ്ധിമുട്ടും, പണച്ചിലവും അതിനേക്കാള്‍ പ്രധാനമായി കുട്ടികളില്ലാതെ ജീവിക്കുന്നവരുടെ ലൈഫ്‌സ്റ്റൈല്‍ എവിടെയും അംഗീകരിക്കപ്പെട്ടു എന്നുള്ളതുമാണ്. ചില സ്ത്രീകള്‍ ഒരു കുടുംബം വേണ്ട എന്ന് വളരെ വൈകി തീരുമാനിക്കുന്നു. നാഷണല്‍ സ്റ്റാസ്റ്റിക്സ് വിഭാഗമാണ് ഇത് കണ്ടെത്തിയിരിക്കുന്നത് എന്നാല്‍ 1980 ല്‍ ജനിച്ചവരുടെ കണക്കുക തികച്ചും വ്യത്യസ്തമാണ് എന്നും അവരുടെ തലമുറയുടെ പൂര്ത്തീകരണത്തില്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നും അവര്‍ കണ്ടെത്തി.

ഒ.എന്‍.എസ്.സ്റ്റാസ്റ്റിക്സ് കണ്ടെത്തിയ മറ്റൊരു പ്രധാന കാര്യം 1938 മുതല്‍ 1945നുള്ളില്‍ ജനിച്ച സ്ത്രീകളുടെ കുടുംബത്തില്‍ സാധാരണയായി രണ്ടു കുട്ടികള്‍ മാത്രമേ ഉള്ളൂ എന്നതാണ്. കണക്കുകള്‍ പ്രകാരം 1960മുതല്‍ 1970 വരെ ജനിച്ച സ്ത്രീകള്‍ക്ക് മറ്റു തലമുറയെക്കാള്‍ കുട്ടികള്‍ കുറവുതന്നെയാണ്.ഉയര്‍ന്ന വിദ്യാഭ്യാസം,താമസിച്ച വിവാഹം, മികച്ച ഔദ്യോകിക ജീവിതം എന്നിവ മൂലമുള്ള തടസങ്ങള്‍ ഇവക്ക് കാരണമാണ്. 1965ല്‍ ജനിച്ചവര്‍ക്ക് ഒരാള്‍ക്ക് 1.18 കുട്ടികള്‍ എന്നാണ് എന്നാല്‍ 1938ല്‍ ജനിച്ച സ്ത്രീകള്‍ക്ക് ഈ കണക്ക് 1.86 എന്ന രീതിയിലും.1980ല്‍ ജനിച്ചവരുടെ കണക്ക് പ്രകാരം 1.03ഇത് കുറയുന്നു.ഒരു കുട്ടിയുള്ള അമ്മമാരുടെ എണ്ണം പതിമൂന്നു ശതമാനത്തില്‍ നിന്നും പതിനെട്ടു ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

റോയല്‍ കോളേജിലെ ഡെപ്യൂട്ടി സെക്രെട്ടറി ലൂവിസ് സില്‍വര്‍ടോണ്‍ പറയുന്നത് “കണക്കുകള്‍ പ്രകാരം ഗര്‍ഭിണിയാകുന്നവരുടെ വയസ്സിന്റെ അളവ് കൂടി വരികയാണ്”എന്നാണു. 2001നും 2010നും ഇടയില്‍ നാല്പതു വയസുകഴിഞ്ഞു ഗര്ഭിണിയാകുന്നവരുടെ എന്നതില്‍ എഴുപത്തിയൊന്നു ശതമാനം വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്.

ഒ.എന്‍.എസ് പറയുന്നത് അനുസരിച്ച് 1000 സ്ത്രീകള്‍ക്ക് 15.7% പേര്‍ മല്ട്ടിപിള്‍ ബെര്‍ത്ത്‌ നടത്തുന്നുണ്ട് അതായത് 2000 നു ശേഷം 6.8% വര്‍ദ്ധനവ്‌.1973 നു ശേഷം ബഹുപ്രസവമാന് ഒരമ്മയ്ക്ക് രണ്ടു കുട്ടികള്‍ എന്ന രീതിയിലേക്ക് കൊണ്ട് വന്നത്. ബഹുപ്രസവത്തില്‍ സാധാരണ സംഭവിക്കാറു ഇരട്ടകളോ അല്ലെങ്കില്‍ മൂന്ന് കുട്ടികളോ ആണ്.ഇത് ഒരളവു വരെ രാജ്യത്തിന്റെ സമതുലിതാവസ്ഥക്ക് കാരണമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.