1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

അമേരിക്കയിലെ നെവാഡയില്‍, വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനം കാണികളുടെ മേല്‍ തകര്‍ന്നുവീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. ഗുരുതരമായ പരിക്കേറ്റവരില്‍ ചിലര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

വെള്ളിയാഴ്ച വെകിട്ട് നടന്ന ലോകപ്രശസ്ത റെനോ വ്യോമാഭ്യാസ മത്സരത്തിനിടെ് യുദ്ധവിമാനം കാണികള്‍ക്കിടയിലേക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.

പ്രശസ്ത വ്യോമാഭ്യാസിയും ഹോളിവുഡ് സിനിമകളിലെ സ്റ്റണ്ട് പൈലറ്റുമായ ജിമ്മി ലീവാര്‍ഡ് പറത്തിയ രണ്ടാം ലോക യുദ്ധകാലത്തെ പി.51 മുസ്റ്റാംഗ് എന്ന ദീര്‍ഘദൂരബോംബര്‍ ്‌യുദ്ധവിമാനമാണ് നിയന്ത്രണം വിട്ട് കാണികള്‍ക്കിടയിലേക്ക് പതിച്ചത്.

മൂന്നാം ലാപ് പറക്കവെ നിയന്ത്രണം വിട്ട മത്സരവിമാനം കാണികള്‍ക്കിടയിലേക്ക് കൂപ്പുകുത്തി പൊട്ടിത്തെറിക്കുകയായിരുന്നു. എണ്‍പതുകാരനായ പൈലറ്റ് ജിമ്മി ലീവാര്‍ഡ് ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.