യു കെയിലെ മലയാളി സംഗീത പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് NRI മലയാളി നിര്‍മിച്ച ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം വീഡിയോ ചിത്രീകരണം നടത്തുന്നു.ആല്‍ബത്തിലെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ ആണ് ദൃശ്യവല്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.പൂര്‍ണമായും യു കെയില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ ആല്‍ബത്തിലെ അഭിനേതാക്കളും യു കെ മലയാളികള്‍ തന്നെയായിരിക്കും.
15 പാട്ടുകള്‍ അടങ്ങിയ ആല്‍ബത്തിലെ പകുതിയോളം പാട്ടുകള്‍ ഹിറ്റായിക്കഴിഞ്ഞു.ചിത്രീകരണം കൂടി കഴിയുന്നതോടെ കേരളത്തിലെ ചാനലുകളില്‍ വഴി ഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനോടൊപ്പം ആല്‍ബത്തിന്റെ കേരളത്തിലെ ലോഞ്ചിങ്ങും നടത്തും.റിലീസ് ചെയ്തു രണ്ടു മാസത്തിനുള്ളില്‍ തന്നെ ഈ ആല്‍ബത്തിന്റെ ആദ്യം പ്രിന്റ് ചെയ്ത മുഴുവന്‍ കോപ്പികളും യു കെ മലയാളികള്‍ക്കിടയില്‍ തന്നെ വിറ്റു കഴിഞ്ഞു.യു കെയിലെ ആവശ്യക്കാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കൂടുതല്‍ കോപ്പികള്‍ പ്രിന്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് .
യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര്‍ ഐ മലയാളി ഒരുക്കിയ സംരഭമാണ് ഈ ആല്‍ബം.മലയാള സംഗീത രംഗത്തെ പ്രശസ്തരായ അഫ്സല്‍ ,ബിജു നാരായണന്‍,കെസ്റ്റര്‍ ,വിത്സണ്‍ പിറവം,എലിസബത്ത് രാജു,ജെര്‍സന്‍ ആന്റണി തുടങ്ങിയവര്‍ക്കൊപ്പം യു കെ മലയാളി പ്രതിഭകളായ ,റോയ് കാഞ്ഞിരത്താനം,ശാന്തിമോന്‍ ജേക്കബ്, ബിജു കൊച്ചുതെള്ളിയില്‍ ,സ്റ്റീഫന്‍ കല്ലടയില്‍,കനെഷ്യസ് അത്തിപ്പോഴി,ജോഷി പുലിക്കൂട്ടില്‍,റെക്സ് ജോസ്,ജോയ് ആഗസ്തി ,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍, സോണി ജോണ്‍,ടിങ്കു,സിബി ജോസഫ്,ആരുഷി ജെയ്മോന്‍ ,സിബി ജോസഫ്,ദീപ സന്തോഷ് എന്നിവരും പ്രശസ്ത പ്രവാസി പത്ര പ്രവര്‍ത്തകനായ ജോസ് കുമ്പിളുവെലിലും ഈ പ്രൊജക്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല